തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്റ്റേഷന് എസ് ഐ ഗംഗാപ്രസാദിനെതിരെ ഉയരുന്നത് കേട്ടുകേള്‍വിയില്ലാത്ത ആരോപണം... ഇതോ ജനകീയ പോലീസ് ? പോലീസ്റ്റേഷനില്‍ യുവതി നേരിട്ടത് അതി ക്രൂരമായ അപമാനം സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു

തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്റ്റേഷന് എസ് ഐ ഗംഗാപ്രസാദിനെതിരെ ഉയരുന്നത് കേട്ടുകേള്‍വിയില്ലാത്ത ആരോപണം. കല്ലമ്പലം സ്റ്റേഷന് പരിധിയില്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവതിയോടാണ് എസ് ഐ ഗംഗാപ്രസാദ് മോശമായ ഭാഷയില്‍ സംസാരിച്ചതായും പ്രാകൃത നടപടികള്‍ എന്ന് മാത്രം നമ്മള് കേട്ടിട്ടുള്ള പ്രവൃത്തികള്‍ അവിടെ അരങ്ങേറിയതായും ആരോപണം ഉയരുന്നത് .നിയമം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥനില്‍ നിന്ന് പെണ്‍കുട്ടി നേരിട്ടത് അതി ക്രൂരമായ അപമാനം.
ജൂലൈ ഇരുപത്തിമൂന്നാം തിയതിയാണ് തിരുവനന്തപുരം ഒറ്റൂര്‍ മങ്ങാട്ടുമൂല ഇന്ദിര നിവാസില്‍ ശ്രീകനി എന്ന യുവതിയെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട്കല്ലമ്പലം സ്റ്റേഷനില്‍ വിളിപ്പിച്ചത് .തുടര്‍ന്നു സ്റ്റേഷനില്‍ എത്തിയ ഇവരോട് എസ് ഐ ഗംഗാപ്രസാദ് കണ്ട ഉടന്‍ തന്നെ അസഭ്യം പറഞ്ഞുകൊണ്ട് ആക്രോശിക്കുകയായിരിക്കുന്നു എന്നാണ് പരാതി .
എസ് ഐ യുടെ ആക്രോശത്തില്‍ ഭയന്ന ശ്രീകനിക്ക് അപസ്മാരം ഉണ്ടാവുകയും എന്നാല്‍ അപ്പോഴും വൈദ്യസഹായം പോലും ലഭ്യമാക്കിയിരുന്നില്ലെന്നും പറയുന്നു. ദൗര്‍ഭാഗ്യകരവുമായ സംഭവം എന്നത് യുവതിയെക്കൊണ്ട് പോലീസുകാരന്റെ കാലുപോലും സ്റ്റേഷനില്‍ വച്ച് പിടിപ്പിച്ചു എന്ന് പറയുമ്പോള്‍ എത്ര നീചമായാണ് ഒരു ഉദ്യോഗസ്ഥന് പെണ്‍കുട്ടികളോട് ,മനുഷ്യത്വം പോലും തൊട്ടുതീണ്ടാതെ പെരുമാറിയത് എന്നത് കേരളത്തിന് തന്നെ അപമാനകരമാവുകയാണ് . സ്ത്രീകളോട് മാന്യമായ ഭാഷയില്‍ സംസാരിക്കാനറിയാത്ത, ഒരു മനുഷ്യന് എന്ന പരിഗണപോലും നല്‍കാത്ത ഈ എസ് ഐ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ ഡിവൈ എ സ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ശ്രീ കനി മലയാളിവാര്‍ത്തയോട് പറഞ്ഞതിങ്ങനെ..
"
https://www.facebook.com/Malayalivartha

























