വീഡിയോ കോണ്‍ഫ്രന്‍സ് വഴി.... കേരളത്തില്‍ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗ തീരുമാനം ഇന്ന് ... കേരളം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്കോ?

കേരളത്തില്‍ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. നിലവില്‍ സംസ്ഥാനത്താകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സര്‍വ്വ കക്ഷി യോഗത്തിന്റെ തീരുമാനം. നിയമസഭാ യോഗം മാറ്റിവെച്ചതിനാല്‍ ധന ബില്‍ പാസാക്കുന്ന കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടാകും.
വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നത്. രാവിലെ 10 മണിക്കാണ് യോഗം ചേരുക. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രിസഭാ യോഗം വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചേരുന്നത്. മന്ത്രിമാര്‍ക്ക് വീടുകളിലോ ഓഫീസിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കാം
അതെ സമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ദിവസമായി ഞായറാഴ്ച. 10 പേരാണ് വിവിധ ജില്ലകളില്‍ ഞായറാഴ്ച മാത്രം മരിച്ചത്. തൃശ്ശൂര്‍സ കാസര്‍ക്കോട്, കോഴിക്കോട് മലപ്പുറംസ കോട്ടയം ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലാണ് കോവിഡ് രോഗികള്‍ മരിച്ചത്. നാല് പേര്‍ക്ക് മരിച്ചതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശ് ശാരദയ്ക്ക് കോവിഡ് ഉണ്ടായിരുന്നുവെന്ന് ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. കുത്തിയതോട് സ്വദേശി പുഷ്‌ക്കരിക്കും കോവിഡ് ഉണ്ടായിരുന്നുവെന്നാണ് തെളിഞ്ഞത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നേക്കുമെന്നാണ് കരുതുന്നത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം ആറര ലക്ഷം കടന്നു. ബ്രസീലില്‍ മാത്രം 87000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ലോകത്താകെ 1,63,76,000 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഇന്ന് മാത്രം 46000ത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ സ്‌പെയിനില്‍ രോഗികളുടെ എണ്ണം കൂടിത്തുടങ്ങി. രാജ്യത്തെ യഥാര്‍ത്ഥ കൊവിഡ് മരണനിരക്ക് നിലവില്‍ പുറത്തുവന്നതിനെക്കാള്‍ 60 ശതമാനം അധികമാണെന്ന് സ്പാനിഷ് പത്രം എല്‍പാരിസ് റിപ്പോര്‍ട്ട് ചെയ്തു. കേസുകള്‍ കൂടിയതോടെ മൊറോക്കയിലെ പല പ്രദേശങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ലോകത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണവും ഒരു കോടി കവിഞ്ഞു.
അതേസമയം ഇന്ത്യയില്‍, പതിനായിരത്തിലധികം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി ഉയര്‍ന്നു. ആകെ കേസുകളുടെ 33 ശതമാനം റിപ്പോര്‍ട്ട് ചെയ്തതും തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ രോഗബാധ കുതിച്ചുയരുകയാണ്. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.
ഉത്തര്‍പ്രദേശില്‍ മൂവായിരം കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ഓരോദിവസവുമുള്ള രോഗികളുടെ എണ്ണം. പരിശോധനകള്‍ കൂട്ടുന്നതിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നോയിഡ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരിശോധന ലാബുകള്‍ നിലവില്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.
"
https://www.facebook.com/Malayalivartha

























