ശിവശങ്കര്‍ കൊച്ചിയിലെത്തുമ്പോള്‍... എങ്ങനെ ,എപ്പോള്‍ ,എവിടെവച്ച് ? .ശിവശങ്കറിനെ തൂക്കാന്‍ എന്‍ ഐ എ ക്ക് മൂന്നേ മൂന്നു ചോദ്യങ്ങള്‍ പിണറായിയുടെ നെഞ്ചിടിപ്പ് തുടങ്ങി..........

കേരളം ഇന്നേ വരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അത്യപൂര്‍വമായ സംഭവവികാസമാണ് ഉണ്ടായിരിക്കുന്നത് .സ്വര്‍ണ്ണക്കടത്തു സംഘവുമായി മുന്‍ ഐ ടി സെക്രട്ടറിയായ ശിവശങ്കറിന് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോ ,നിയമനവുമായി ബന്ധപ്പെട്ടും കണ്സള്ട്ടന്സിങ് ഏജന്‍സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിസഭാ തീരുമാനം പോലും കൈകൊള്ളാതെ എടുത്ത നടപടിയാണോ തുടങ്ങിയവയാണ് ശിവശങ്കറിന്മുന്നില് ഉന്നയിക്കുക എന്നാണ് പ്രാഥമികമായി മനസ്സിലാക്കാന്‍ കഴിയുന്നത് .എന്നാല്‍ ഇതിനുമപ്പുറത്തേക്കാണ് എന്‍ ഐ എ യുടെ അന്വേഷണ രീതി എന്ന് തന്നെയാണ് ഇതിനെ വിദഗ്ദ്ധര്‍ വിശകലനം ചെയ്യുന്നത് .
സ്വര്‍ണ്ണക്കടത്തില്‍ ഒരു രീതിയിലുമുള്ള ഇടപെടല്‍ താന്‍ നടത്തിയിട്ടില്ലെന്ന് ശിവശങ്കര്‍ ആണയിട്ട് പറയുമ്പോഴും ഇതിനു വിരുദ്ധമായാണ് സരിത്ത് മൊഴി കൊടുത്തിരിക്കുന്നത് .ശിവശങ്കറിന് ഈ തട്ടിപ്പുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞു സ്വപ്ന നടത്തുന്നത് രക്ഷാശ്രമമാണ്
എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍ നിന്നും പല ചോദ്യങ്ങള്‍ക്കുമുള്ള പുതിയ തെളിവുകള്‍ കണ്ടെത്താനാണ് എന്‍ ഐ എ ശ്രമിച്ചിരുന്നത് .സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടെയായിരുന്ന എം. ശിവശങ്കര്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കൊച്ചി ഓഫിസില്‍ രാവിലെ ഹാജരാകുമ്പോള്‍ അപ്രതീക്ഷിതമായി എന്തും സംഭവിച്ചേക്കാം എന്ന് തന്നെയാണ് വ്യക്തമാകുന്നത് .
പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ഒന്‍പതു മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കും മുന്‍പാണ് ചോദ്യം ചെയ്യല്‍ എന്നത് മറ്റൊരു സവിശേഷതയാണ് .തിടുക്കപ്പെട്ടെടുത്ത എന്‍ ഐ എ യുടെ തീരുമാനമാണോ ഇത് എന്നും സംശയമുണ്ട് .
ശിവശങ്കറിനെ കാത്തിരിക്കുന്നതു രാഷ്ട്രീയകേരളത്തെ പിടിച്ചുലയ്ക്കാവുന്ന നിരവധി ചോദ്യങ്ങളാണ്. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിന്‍ക്ലര്‍ ഡേറ്റ ചോര്‍ച്ച, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) കരാറുകള്‍ തുടങ്ങിയവയും എന്‍ഐഎ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തും എന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിക്ക് കൂടി ബാധകമാകുന്ന തരത്തിലേക്ക് കേസ് നീങ്ങുന്നു എന്നത് വ്യക്തമാണ് .ഇവയ്ക്കുള്ള മറുപടികള്‍ സ്വര്‍ണത്തിനപ്പുറത്തേക്കുള്ള അന്വേഷണത്തിനു വഴിതുറക്കുമോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. കേസിലെ സൂത്രധാരന്‍ കെ.ടി.റമീസ് 2019ല്‍ 6 തോക്ക് കടത്തിയ കേസ് പുനരന്വേഷിക്കാനുള്ള നടപടികളും എന്‍ഐഎ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു .സ്വര്‍ണക്കടത്തു കേസില്‍ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എന്‍ഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താന്‍ നിര്‍ദേശിച്ചത്.
യുഎപിഎ കേസില്‍ (നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം) മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.സംസ്ഥാന സര്‍ക്കാരിനു വേണ്ടി ശിവശങ്കര്‍ ചെയ്ത ജോലികള്‍, സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാന്‍ വഴിയൊരുക്കിയ എല്ലാത്തരത്തിലുമുള്ള സാഹചര്യം, പ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കു നല്കിയ സഹായങ്ങള്‍, വിദേശത്തും സ്വദേശത്തും ഇവര്‍ വഴി പരിചയപ്പെട്ട നിരവധി ആളുകള്‍, ശിവശങ്കര്‍ നടത്തിയ വിദേശയാത്രകളുമായി ഇവര്‍ക്കുള്ള ബന്ധം എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലിയാണ് എന്‍ ഐ എ തയാറാക്കിയത്. സ്വര്‍ണക്കടത്തു കേസിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ് എന്‍ഐഎ പ്രഥമദൃഷ്ട്യാ അന്വേഷിക്കുന്നത്.ചോദ്യംചെയ്യലിനൊടുവില്‍ ശിവശങ്കര്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ രാജിക്കുള്ള മുറവിളി ശക്തമാകും. ശിവശങ്കറിനോട് കൊച്ചിയില്‍ തങ്ങാനോ മറ്റും നിര്‍ദ്ദേശിച്ചാല്‍ പോലും മന്ത്രിസഭയ്ക്ക് ക്ഷീണമുണ്ടാക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
"
https://www.facebook.com/Malayalivartha

























