സ്വകാര്യ ലാബിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടത്തിയ കോവിഡ് പരിശോധനയില്‍ വ്യത്യസ്ത ഫലം, ആശയക്കുഴപ്പം

ജാര്‍ഖണ്ഡില്‍നിന്ന് കൂട്ടിലങ്ങാടി സ്വദേശിയായ മിലിട്ടറി ജീവനക്കാരന് ജൂണ്‍ 27-നാണ് വിവാഹത്തിനായി നാട്ടില്‍ എത്തിയത്. 20 ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞ 17-ാം തീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാംപിള്‍ നല്കി.
പരിശോധനാ ഫലം വൈകുമെന്നതിനാല്‍ 18-ന് പാലക്കാട്ടെ സ്വകാര്യ ലാബിലും സ്രവം പരിശോധനയ്ക്ക് നല്കി. അന്നു രാത്രി തന്നെ വന്ന സ്വകാര്യ ലാബിലെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെ വിവാഹത്തിന് തീയതി നിശ്ചയിച്ച് ഒരുക്കങ്ങള്‍ തുടങ്ങി.
എന്നാല്‍ മെഡിക്കല്‍ കോളജില്‍ നല്കിയ സാംപിളിന്റെ ഫലം 25-ാം തീയതി വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതോടെ ചികിത്സ തേടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്കി. ഒടുവില്‍ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയ്ക്കു പ്രവേശിച്ചു. ഇദ്ദേഹവുമായി ബന്ധമുള്ള 120 പേരുടെ സമ്പര്‍ക്ക പട്ടികയും തയാറാക്കി.
സാംപിള്‍ ഫലത്തില്‍ വന്ന വ്യത്യാസം പാലക്കാട്ടെ ലാബില്‍ അറിയിച്ചപ്പോള്‍ അതേ സ്രവം വീണ്ടും പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചതായി ഇദ്ദേഹം പറഞ്ഞു. ചികിത്സയില്‍ പ്രവേശിച്ച് 10 ദിവസം പൂര്‍ത്തിയാകുമ്പോഴെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടുത്ത പരിശോധന നടത്തൂ.
https://www.facebook.com/Malayalivartha

























