ബിഎ ഭരതനാട്യം വിദ്യാര്‍ഥിനികളെ ഒറ്റ മാര്‍ക്കിനു തോല്പിച്ചെന്ന് പരാതി

കണ്ണൂര്‍ പിലാത്തറയിലെ കോളജിലെ മൂന്നു ബിഎ ഭരതനാട്യം വിദ്യാര്‍ഥിനികള്‍ പ്രാക്ടിക്കലില്‍ ഒരു മാര്‍ക്കിനു തോറ്റതില്‍ പരാതിയുമായി സര്‍വകലാശാലയെ സമീപിച്ചു.
ഒരിക്കല്‍കൂടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വ്യക്തിപരമായ കാരണങ്ങളാല്‍ മനഃപൂര്‍വം തോല്പിക്കുകയായിരുന്നെന്നാണ് എഴുത്തുപരീക്ഷയില്‍ വിജയിച്ച മൂന്നുപേരും ആരോപിക്കുന്നത്.
പ്രിന്‍സിപ്പല്‍ നല്കുന്ന ഇന്റേണല്‍ മാര്‍ക്ക് കൂടി ചേര്‍ത്താണ് പ്രാക്ടിക്കലിന്റെ ആകെ മാര്‍ക്ക് കണക്കുകൂട്ടുന്നത്. അതുകൊണ്ടു തന്നെ കോളജിന് ഇക്കാര്യത്തില്‍ ഇടപെടല്‍ സാധ്യമാണെന്നും കോളജ് മാനേജ്മെന്റ് ആവശ്യപ്പെട്ട കെട്ടിടനിര്‍മാണ ഫണ്ട് തങ്ങള്‍ നല്‍കിയിരുന്നില്ലെന്നും കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം, കെട്ടിടനിര്മാണഫണ്ട് നല്‍കാത്തതിന്റെ വൈരാഗ്യമുണ്ടായിരുന്നെന്ന ആരോപണം തെറ്റാണെന്ന് കോളജ് മാനേജ്മെന്റ് പറഞ്ഞു.
പരീക്ഷയില്‍ മികച്ച പ്രകടനം നടത്താത്തതുകൊണ്ടു മാത്രമാണു വിദ്യാര്‍ഥിനികള്‍ ഒരു മാര്‍ക്കിനു പരാജയപ്പെട്ടതെന്നും ഇതില്‍ മറ്റൊരു ഇടപെടലും നടന്നിട്ടില്ലെന്നും കോളജ് മാനേജ്മെന്റ് അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha

























