കോവിഡിനെ ഭയന്ന് ജീവിക്കാനില്ല; നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ചു

കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ചു. നിലയിൽ കണ്ടെത്തി . മുണ്ടായ സ്വദേശി ജിത്തു കുമാർ (44) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കരസേന സിഗ്നൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ് ഇദ്ദേഹം . കോവിഡിനെ ഭയന്ന് ജീവിക്കാനില്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ 13 വാർഡുകൾ ഹോട്സ്പോട്ടാണ്. ഇവിടെയുള്ള മത്സ്യ വ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് സ്വയം ക്വാറന്റീൻ നിർദേശിച്ചിരുന്നു. ജിത്തു കുമാറിന്റെ ഭാര്യ: ഷീജ. മക്കൾ: ആയുഷ്, ആശിഷ് എന്നിവരാണ് .ഒരു കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആത്മഹത്യ ഒരു പരിഹാരമായി കാണാതിരിക്കുക. മാനസികമായ ധൈര്യം വീണ്ടെടുക്കാൻ ശ്രമിക്കുക. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056).
https://www.facebook.com/Malayalivartha

























