വയനാട്ടിൽ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഏഴു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമികമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം പ്രദേശത്തെ വിവാഹചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും രോഗലക്ഷണമുണ്ട്. ഇന്ന് കൂടുതല്‍ ആന്റിജന്‍ പരിശോധന പ്രദേശത്ത് നടത്തും. ഇന്നലെ 28 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര് വിദേശത്ത് നിന്നും 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 384 ആയി. ഇതില്‍ 202 പേര് രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 181 പേരാണ് ചികില്‍സയിലുളളത്.
https://www.facebook.com/Malayalivartha

























