ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് സ്വദേശി ജനാര്‍ദനനെയാണു കബളിപ്പിച്ചത്. കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയില് വെള്ളിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ തിരുത്തിയാണ് തട്ടിപ്പു നടത്തിയത്.
കാറില്‍ ലോട്ടറി വില്പന നടത്തുന്ന ജനാര്ദനന് ലോട്ടറിയുമായി ട്രഷറിയില്‍ എത്തിയപ്പോഴാണ്, സമ്മാനം ലഭിച്ച 6381 എന്ന നമ്പറിനു പകരം AK 206331 എന്ന ലോട്ടറി ടിക്കറ്റിലെ അഞ്ചാമത്തെ അക്കമായ 3 തിരുത്തി 8 ആക്കി സമ്മാനത്തുക തട്ടിയെടുത്തതായും താന്‍ കബളിപ്പിക്കപ്പെട്ടതായും മനസ്സിലായത്.
ഇതു സംബന്ധിച്ച് ജനാര്ദനന് കൊഴിഞ്ഞാമ്പാറ പൊലീസിന് പരാതി നല്കി. അന്വേഷണം ആരംഭിച്ചതായി എസ്ഐ എസ്. അന്‍ഷാദ് പറഞ്ഞു. നറുക്കെടുത്ത നമ്പര്‍ ലോട്ടറിയില്‍ സ്കാന്‍ ചെയ്ത് ഉറപ്പാക്കിയ ശേഷം മാത്രമേ വില്പനക്കാര് സമ്മാനത്തുക കൈമാറാവൂ എന്നും എസ്ഐ പറഞ്ഞു.
https://www.facebook.com/Malayalivartha

























