ചികിത്സ വൈകിച്ചു: കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്നു മരിച്ചു

കൊച്ചിയിൽ ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചതായി ആരോപണം. ആലുവ പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലെ സെക്കൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്.
ഇദ്ദേഹത്തെ രാവിലെ ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നാണ് ബന്ധുക്കളും ആശുപത്രിയിലെത്തിച്ചവരും ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha

























