3 വര്‍ഷം മുന്‍പ് കാണാതായ ആളുടെ അസ്ഥികൂടം ഉപയോഗി ക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി

തൃശ്ശൂര്‍ ജില്ലയില്‍ ഒല്ലൂരില്‍ പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തുറന്നുവിടുന്നതിനു കയറിയവര്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ഒരു അസ്ഥികൂടവും സമീപം കുപ്പിയും ഒഴിഞ്ഞ ഡപ്പിയുമാണ് അവര്‍ കണ്ടത്. ആ കെട്ടിടം വളരെ നാളായി ഉപയോഗിക്കാതെ കിടക്കയായിരുന്നു.
ഇന്നലെ ഉച്ചയോടെ ബന്ധുക്കളെത്തി, 3 വര്‍ഷം മുന്‍പ് കാണാതായ മാറ്റാമ്പുറം മടത്തിപ്പറമ്പില്‍ ജെയ്സന്റെ (45) അസ്ഥികൂടമാണതെന്ന് തിരിച്ചറിഞ്ഞു.
രണ്ടാം നിലയിലേക്കു കയറാന്‍ ഉപയോഗിച്ച കോണി മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു
ജെയ്സനാണ് ഈ കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
2017 മാര്‍ച്ചില്‍ ജെയ്സനെ കാണാതായി. ബന്ധുക്കള്‍ വിയ്യുര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് ഇദ്ദേഹത്തിന്റെ ബൈക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. പൊലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























