ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചു... ആലുവ പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്

ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചു. ആലുവ പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്.
രാവിലെ ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നാണ് ആരോപണം.ശ്വാസമുട്ടലിനെത്തുടര്ന്നാണ് ആശുപത്രിയിലെത്തിച്ചത്
അത്യാഹിത വിഭാഗത്തിലെത്തിച്ച വിജയനെ അധികൃതര്‍ കോവിഡ് വിഭാഗത്തിലേക്ക് അയച്ചുവെന്നാണ് ആരോപണം. രാവിലെ 9.15നാണ് ആശുപത്രിയിലെത്തിച്ചത്. 10 മണിക്ക് മരിച്ചു...
ആലുവയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാണ് . എന്നാൽ ആലുവയിൽ നിന്നുള്ള കോവിഡ് ബാധിതരിൽ കാണുന്ന വൈറസ് ശക്തിയേറിയതും പെട്ടെന്നു വ്യാപിക്കുന്നതുമാണെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പരന്നതോടെ ജനങ്ങളിൽ ഭീതി പടർന്നിരിക്കുകയാണ്
https://www.facebook.com/Malayalivartha

























