പത്ത് ദിവസത്തിന് ശേഷം കിട്ടിയ മോഷണക്കേസ് പ്രതിയുടെ കോവിഡ് ഫലം പോസിറ്റീവ് ; സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും കോവിഡ് പരിശോധന

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതിക്കു കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്കാണ് കോവിഡ് . തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ 32 വയസുകാരനാണു ഇയാൾ .
ജൂലൈ 17-നായിരുന്നു പനപ്പാംകുന്ന് സ്വദേശിയെ മോഷണക്കേസുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ പോലീസ് പിടികൂടിയത്. പിന്നീട് വര്‍ക്കലയിലെ എസ്ആര്‍ ആശുപത്രിയില്‍ ക്വാറന്ൈറനിലായിരുന്നു പ്രതി . കസ്റ്റഡിയില്‍ എടുത്തശേഷം സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു . ഇതിന്റെ ഫലം വന്നപ്പോൾ പോസിറ്റീവായി വന്നിരിക്കുന്നത്. പത്തു ദിവസത്തിനുശേഷമാണ് പ്രതിയുടെ പരിശോധനാ ഫലം കിട്ടിയത് . സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും കോവിഡ് പരിശോധന നടത്താനും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കാനും നിര്‍ദേശം നൽകി കഴിഞ്ഞു.
https://www.facebook.com/Malayalivartha

























