Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവർഷം പിറന്നങ്കിലും പ്രവാസികൾ ഇപ്പോഴും ദുരിതത്തിൽ തന്നെ ! ; 21 മാസത്തിനിടെ സൗദിയിൽ ജോലി നഷ്ടപ്പെട്ടത് 15 ലക്ഷത്തോളം വിദേശികൾക്ക്; 2017ൽ തൊഴിൽ നഷ്ടപ്പെട്ടവർ 4.66 ലക്ഷം പേർ

01 JANUARY 2019 04:59 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ സ്വദേശിവത്കരണം ശക്തിപ്രാപിച്ചതോടെ കഴിഞ്ഞ വർഷം മലയാളികളുൾപ്പടെയുള്ള വിദേശികൾക്ക് നഷ്ടങ്ങളുടെ വർഷമായി മാറുകയായിരുന്നു. വിദഗ്ധരുൾപ്പടെ പലർക്കും പാതി വഴിയിൽ ജോലി നഷ്ടപ്പെട്ടതോടെ ആശങ്കയിലായ പ്രവാസികൾക്ക് പുതുവർഷം ആശാവഹമായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21 മാസത്തെ കണക്കനുസരിച്ച് സൗദിയിൽ 15 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം 2017ൽ 4.66 ലക്ഷം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. 2018 ആദ്യ ആറു മാസത്തിനിടെ മാത്രം 5.24 ലക്ഷം വിദേശികൾക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുപ്രകാരം സ്വകാര്യ മേഖലകളിലെ പ്രവാസികളുടെ എണ്ണത്തിൽ 5.5 ലക്ഷത്തിന്റെ കുറവുണ്ടായതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ (ഗോസി) റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു പറയുന്നു. ഇതെല്ലാം ഉൾപ്പെടെ ഒന്നേമുക്കാൽ വർഷത്തിനിടെ 15 ലക്ഷം പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയത്.

അവിദഗ്ധർക്കു മാത്രമല്ല വിദഗ്ധ ജോലിക്കാരായ വിദേശികളും സമീപഭാവിയിൽ തിരിച്ചുപോകേണ്ടിവരുമെന്നാണു സൗദിയുടെ നടപടികൾ സൂചിപ്പിക്കുന്നത്. 4 വർഷത്തിനകം സ്വകാര്യ തൊഴിൽ മേഖലയിൽ സൗദി പൗരന്മാരുടെ എണ്ണം 30 ലക്ഷമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തിലേക്കാണ് സൗദി കുതിക്കുന്നത്. 12 മേഖലകളിൽ സ്വദേശിവൽകരണം പ്രഖ്യാപിച്ച് നിതാഖാതിന്റെ ഏറ്റവും പുതിയ ഘട്ടത്തിന് സെപ്റ്റംബറിൽ തുടക്കം കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (34 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (47 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (58 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends