തിരുവനന്തപുരത്ത് ഇന്ന്15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന്15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുലയനാര്‍കോട്ട സിഡിഎച്ച് ആശുപത്രിയില്‍ ഡോക്ടറടക്കം ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു . മെഡിക്കല്‍ കോളജില്‍ മൂന്നുപേര്‍ക്കും ഫലം പോസിറ്റീവായിരുന്നു. മുക്കോല പിഎച്ച്സിയില്‍ രണ്ടു പേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസിറ്റീവായിരുന്നു .കണ്ണാശുപത്രിയിലും പബ്ലിക് ഹെല്‍ത്ത് ലാബിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം തലസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ലെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു . രോഗവ്യാപനമേഖലകളിൽ മാത്രം കർശന നിയന്ത്രണം തുടരും . കഴിഞ്ഞ മൂന്നാഴ്ചയായി തിരുവനന്തപുരത്ത് തുടരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കും . വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് തലസ്ഥാനം.പൂര്‍ണമായ അടച്ചിടല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിന്മെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























