ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് ; ആന്റിജന്‍ പരിശോധന തുടരും

ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ പച്ചക്കറി വിപണന കേന്ദ്രത്തിലെ തൊഴിലാളികൾ അടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. സമീപത്തെ കടകൾ അടപ്പിച്ചു. പച്ചക്കറി ചന്തയിൽ പരിശോധന തുടരുന്നു.
ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്. ഇതേതുടര്‍ന്ന് ഏറ്റുമാനൂരില്‍ അതീവ ജാഗ്രത നല്‍കിയിരിക്കുകയാണ്.
അതേസമയം നേരത്തെ കുമരകം, ചങ്ങനാശേരി, പായിപ്പാട് മേഖലകളിൽ പോസിറ്റീവാകുന്നവരുടെ എണ്ണം കുറഞ്ഞു.
https://www.facebook.com/Malayalivartha

























