രോഗികളെക്കാൾ രോഗമുക്തി ; സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് ; 745 പേര്‍ക്ക് രോഗമുക്തി; സമ്പർക്കം വഴി 483 പേർക്ക്, വിദേശത്ത് നിന്നും വന്നവർ 75 പേർക്കും രോഗം; ഉറവിടമറിയാത്തത് 35

ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമ്പർക്കം വഴി 483 പേർക്ക്, വിദേശത്ത് നിന്നും വന്നവർ 75 പേർക്കും രോഗം. 745 പേര്‍ക്ക് രോഗമുക്തി.
ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 35. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് കോവിഡ് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശ് മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 161
കാസർകോട് 38
പത്തനംതിട്ട 17
കൊല്ലം 22
എറണാകുളം 15
കോഴിക്കോട് 68
മലപ്പുറം 86
കോട്ടയം 59
ഇടുക്കി 70
കണ്ണൂര്‍ 38
ആലപ്പുഴ 30
പാലക്കാട് 41
തൃശൂര്‍ 40
വയനാട് 17
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 65
കാസർകോട് 53
പത്തനംതിട്ട 49
കൊല്ലം 57
എറണാകുളം 69
കോഴിക്കോട് 41
മലപ്പുറം 88
കോട്ടയം 13
ഇടുക്കി 25
കണ്ണൂര്‍ 32
ആലപ്പുഴ 150
പാലക്കാട് 9
തൃശൂര്‍ 45
വയനാട് 49
https://www.facebook.com/Malayalivartha

























