ആശങ്കയായി തലസ്ഥാനം; തലസ്ഥാനത്ത് 161 പേര്‍ക്ക് കൊവിഡ്; 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തലസ്ഥാന ജില്ലയില്‍ ഇന്ന് 161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65 പേര് ജില്ലയില്‍ കൊവിഡ് മുക്തരായി. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചത്.
പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റിനും രോഗം പിടിപെട്ടു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ കൊവിഡ് പ്രതിരോധത്തിന് തലസ്ഥാനത്ത് വലിയ തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തൽ.
സമ്പർക്കം വഴി 483 പേർക്ക്, വിദേശത്ത് നിന്നും വന്നവർ 75 പേർക്കും രോഗം. 745 പേര്‍ക്ക് രോഗമുക്തി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 35. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് കോവിഡ് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശ് മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്ബ് സ്രവം ശേഖരിച്ചിരുന്നങ്കിലും മറ്റ് ട്രെയിനികള്‍ക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്. സ്രവമെടുത്ത പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നില്ലെന്നും പൊലീസുകാര്‍ക്കിടയില്‍ പരാതിയുണ്ട്.
https://www.facebook.com/Malayalivartha

























