കൊല്ലത്ത് വിദേശത്തു നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി

കൊല്ലം വിളക്കുടിയില്‍ നിരീക്ഷണത്തില്‍ വിദേശത്തു നിന്ന് വന്നതിനാൽ നിരീക്ഷണത്തിലായിരുന്ന യുവതി ജീവനൊടുക്കി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മിയാണ് തൂങ്ങിമരിച്ചത്. 30 വയസായിരുന്നു. വിദേശത്ത് നിന്നെത്തിയ ഇവർ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്
മരണകാരണം വ്യക്തമല്ല. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതാം തിയതിയാണ് ഇവര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം സംസ്കരിക്കാൻ നല്‍കുകയുള്ളൂ
https://www.facebook.com/Malayalivartha

























