സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊറോണവ്യാപനം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊറോണ രോഗവ്യാപനം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉള്ളത്. സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ പ്രവണതയല്ല. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം വര്‍ദ്ധിക്കുമെന്നാണ് കാണുന്നത്. അതു നേരിടുകയാണ് സി.എഫ്.എല്‍.ടി.സികള്‍ ഒരുക്കുകയും മനുഷ്യവിഭവ ശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് 101 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ 12,801 കിടക്കകള്‍ ഉണ്ട്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുകള്‍ ഉണ്ട്. രണ്ടാം ഘട്ടത്തില്‍ 201 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെയാണ് കൂട്ടിചേര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
30,598 കിടക്കകളാണ് ഇവിടങ്ങളില്‍ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകള്‍ ഉള്ള 480 സി.എഫ്.എല്‍.ടി.സികള്‍ കണ്ടെത്തി. കൊവിഡ് ബ്രിഗേഡിലേക്ക് 1571 പേര്‍ക്ക് പരിശീലനം നല്കി. ഭീഷണി ഉയര്‍ത്തിയ പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളില്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സര്‍വകലാശാലയുടെ കോഴ്സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ സി.എഫ്.എല്‍.ടി.സികളില്‍ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക് താമസസൗകര്യവും മറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























