കള്ളക്കടത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ മുഖ്യമന്ത്രിക്കാവില്ല; രാജ്യദ്രോഹ കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് വിരല്‍ നീളുന്നതെന്ന ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്

രാജ്യദ്രോഹ കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് വിരല്‍ നീളുന്നതെന്ന ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേസ് അനന്തമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ഉത്തരവിനായി കാത്തു നില്ക്കുന്ന അവസ്ഥയാണുള്ളത്. നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. പ്രധാനമന്ത്രിയും അമിത് ഷായും അജിത് ഡോവലുമടങ്ങുന്ന മൂവര്‍ സംഘമാണ് ഡല്‍ഹിയില്‍ നിന്നും ഈ കേസ് നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ നീക്കുപോക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് നടക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.അന്വേഷണത്തില്‍ ഭയപ്പാടില്ലെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ക്യാബിനറ്റിലൂടെ ആവശ്യപ്പെടുന്നില്ല. സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനും താത്പര്യമില്ല.ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് സ്വര്‍ണക്കടത്ത് കേസില്‍ സംശയ നിഴലിലുള്ള യു.എ.ഇ ആറ്റാഷെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇത് നാണക്കേടാണ്. വിദേശമന്ത്രാലയത്തിനും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഈ കാര്യത്തിലുണ്ടായ വീഴ്ച ചെറുതല്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധത്തോടൊപ്പം രാഷ്ട്രീയ അഴിമതിയും തുറന്നുകാട്ടാന്‍ താത്പര്യമുണ്ടെങ്കില്‍ ബി.ജെ.പിയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാകണം.
കള്ളക്കടത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ മുഖ്യമന്ത്രിക്കാവില്ല. സ്വര്‍ണക്കടത്തിന്റെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























