അസമിന് കൈത്താങ്ങായി രണ്ടു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

അസമിലെ ജനങ്ങള്‍ക്ക് സഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു കോടി രൂപ അസം സര്‍ക്കാരിന് നല്‍കും.
തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴില്‍ ഉടമകളും അടയ്ക്കേണ്ട അംശദായം 20 രൂപയില്‍ നിന്ന് 30 രൂപയായും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടയ്ക്കേണ്ട അംശദായം 40 രൂപയില്‍ നിന്ന് 60 രൂപയായും വര്‍ധിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.
https://www.facebook.com/Malayalivartha

























