Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സ്വപ്നയെ ശപിച്ച നിമിഷം... ഒമ്പതര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അവസാന നിമിഷം വരേയും ആത്മവിശ്വാസം കൈവിടാത്ത ശിവശങ്കറെ കുടുക്കിയത് ആ പെട്ടി; നിര്‍ണായകമായ പെട്ടി തുറന്നതോടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പിടിവള്ളിയായി; കുരുക്ക് മുറുകിയതിങ്ങനെ

28 JULY 2020 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് കളി പേലെയായിരുന്നു ഇന്നലത്തെ എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍. നാടകീയവും ഉദ്വേഗജനകവും നെഞ്ചിടിപ്പുയര്‍ത്തിയതുമായ ചോദ്യം ചെയ്യലായിരുന്നു ആ ഒമ്പതര മണിക്കൂര്‍. എല്ലാം കഴിഞ്ഞ് സന്തോഷത്തോടെ ശിവശങ്കര്‍ പോകാനൊരുങ്ങിയപ്പോഴാണ് കസ്റ്റംസുകാര്‍ ഒരു ബോക്‌സ് എത്തിക്കുന്നത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനിടെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥറാണ് ഒരു ബോക്‌സുമായി എന്‍.ഐ.എ ഓഫീസിലെത്തിയത്. അവര്‍ ആ ബോക്‌സ് അന്വേഷണസംഘത്തിന് കൈമാറി. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാറാണ് ബോക്‌സ് കൊടുത്തയച്ചത്. രേഖാമൂലമുള്ള നടപടിക്രമങ്ങള്‍ അവസാനിച്ചതോടെ അഞ്ചു മിനിട്ടിനുള്ളില്‍ ഉദ്യോഗസ്ഥര്‍ മടങ്ങി. ബോക്‌സിനുള്ളില്‍ മുദ്രവച്ച കവറിലെ രേഖകള്‍ ശിവശങ്കറുമായി ബന്ധപ്പെട്ടതാണ്. നിര്‍ണായകമായ ഈ ബോക്‌സ് തുറന്ന് പരിശോധിച്ചതോടെ എന്‍ഐഎയ്ക്ക് പിടിവള്ളിയായി. അതോടെ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ നീട്ടി.

പോകാനൊരുങ്ങിയ ശിവശങ്കറിന് ഇന്ന് വീണ്ടും ഹാജരാകാന്‍ എന്‍.ഐ.എ നോട്ടീസ് നല്‍കി. നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ രണ്ടാംവട്ട ചോദ്യംചെയ്യലിനു ശേഷവും ക്‌ളീന്‍ ചിറ്റ് നല്‍കാതിരുന്നതോടെ ശിവശങ്കറിന് കുരുക്ക് മുറുകുമെന്നാണ് സൂചന.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രി ഏഴിന് പുറത്തിറങ്ങിയ ശിവശങ്കര്‍ ഹൈക്കോടതിക്കു സമീപം പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ രാജീവിന്റെ ഓഫീസിലേക്ക് പോയെങ്കിലും മാദ്ധ്യമങ്ങളെ കണ്ടതോടെ കാറില്‍ നിന്നിറങ്ങാതെ മടങ്ങി.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് നേരിട്ടു ബന്ധമുണ്ടോ എന്നാണ് എന്‍.ഐ.എ പരിശോധിച്ചത്. പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് പങ്കില്ലെന്നു പറയാന്‍ എന്‍.ഐ.എ തയ്യാറായിട്ടില്ല.

സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുമായി സൗഹൃദം മാത്രമെന്നാണ് ശിവശങ്കര്‍ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. ഇന്നലത്തെ ചോദ്യംചെയ്യലില്‍ സംശകരമായ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത തേടിയെങ്കിലും സുതാര്യമായ മറുപടി നല്‍കാന്‍ ശിവശങ്കറിനായില്ല. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി തങ്ങള്‍ ശിവശങ്കറിനെ കണ്ടുവെന്ന സരിത്തിന്റെ മൊഴിയാണ് ഊരാക്കുടുക്കായത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇതിന് വ്യക്തത ലഭിക്കുമെന്നാണ് എന്‍.ഐ.എയുടെ നിലപാട്.ഫ്‌ളാറ്റില്‍ പ്രതികള്‍ക്കൊപ്പം സ്ഥിരമായി ഒത്തുചേര്‍ന്ന ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലും ശക്തമായ തെളിവുകള്‍ക്കായാണ് വീണ്ടും ചോദ്യംചെയ്യുന്നത്. പല ചോദ്യങ്ങള്‍ക്കും കുറ്റകരമായ മൗനമായിരുന്നു. നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതറിഞ്ഞ് സ്വപ്‌ന ശിവശങ്കറിനെ വിളിച്ചത് സഹായം അഭ്യര്‍ത്ഥിച്ചാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് എന്‍.ഐ.എ സൂചിപ്പിച്ചു.

ഇന്നലെ രാവിലെ പത്തു മണിക്കാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും 40 മിനിട്ട് നേരത്തേ ശിവശങ്കര്‍ എറണാകുളം ഗിരിനഗറിലെ എന്‍.ഐ.എ ഓഫീസിലെത്തി. എന്‍.ഐ.എ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുല്‍, അഡിഷണല്‍ എസ്.പി ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥന്‍ സി. രാധാകൃഷ്ണപിള്ള, ഹൈദരാബാദ്, ബംഗളൂരു യൂണിറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. എന്‍.ഐ.എ ദക്ഷിണേന്ത്യ മേധാവി കെ.ബി. വന്ദന വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലില്‍ പങ്കെടുത്തു. എന്തായാലും ശിവശങ്കറെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (3 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (3 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (7 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (7 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (7 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (7 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (7 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (8 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (8 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (8 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (8 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (8 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (16 hours ago)

Malayali Vartha Recommends