എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡിലെ അഞ്ച് നഴ്‌സുമാര്‍ക്ക് കൊറോണ

എറണാകുളത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു. ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചേക്കും. ഇവിടെ ചികിത്സയ്ക്ക് എത്തിയ ഗര്‍ഭിണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെയും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇവിടെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇന്ന് കൊറോണ ബാധിച്ച് എറണാകുളത്ത് ഇടപ്പള്ളി തൃക്കാക്കര പൈപ്പ്‌ലൈന്‍ സ്വദേശി ദേവസി ആലുങ്കലും മരിച്ചു. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. 1977,1992 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. ദേവസ്യയുടെ മകനും കൊറോണ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha