Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

എല്ലാം വിധിയല്ലാതെന്ത്... കരിപ്പൂര്‍ വിമാനാപകടത്തിന് ശേഷം മലയാളികളുടെ ചങ്ക് പറിച്ചതായിരുന്നു പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയുടേത് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയ ഗാനം; നാവിക സേനയുടെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്രയാണ് ആ ഗാനം എന്നറിഞ്ഞിട്ടും ആരാധന കൂടുന്നു

09 AUGUST 2020 10:29 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികളുടെ ചങ്ക് പറിച്ച ഗാനമാണ് പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയുടേത് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയ ചല്‍ത്തേ നികല്‍ത്തേ ഹെ... എന്ന ഗാനം. നമ്മുടെയെല്ലാം മനസില്‍ ക്യാപ്റ്റനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ നില്‍ക്കുന്നതോ എന്തോ ആ ഗാനം എല്ലാവരും ഏറ്റെടുത്തു. പലവട്ടം കേട്ടു, പലര്‍ക്കും ഷെയര്‍ ചെയ്തു.

അതേസമയം കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഗാനം വ്യാജമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ദീപക് സാത്തെയുടെ പാട്ട് എന്ന പേരിലാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈനിക പരിപാടിയില്‍ ഉദ്യോഗസ്ഥന്‍ ഒരു ഹിന്ദി പാടുന്ന വിഡിയോ ആണ് ദീപക് സാത്തെയുടേതായി പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആ വിഡിയോയിലുള്ളത് നാവിക സേനയുടെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്രയാണ്. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഷൂട്ട് ചെയ്തതാണ് വിഡിയോ.

യഥാര്‍ഥ വിഡിയോയുടെ ആരംഭത്തില്‍ വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്രയുടെ പേര് അനൗണ്‍സ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കിയാണ് വിഡിയോ പ്രചരിക്കുന്നത്. അതോടെ ആ വീഡിയോ കയറി വൈറലായി. എന്തായാലും ആ ക്യപ്റ്റന്‍ ദീപക് സേത്തയ്ക്കുള്ള ഓര്‍മ്മ കുറിപ്പായി ആ ഗാനം മാറി. ധീരതയുടെ പര്യായമായി ദീപക് സേത്ത മാറുകയാണ്.

സ്വന്തം ജീവന്‍ നല്‍കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച ആള്‍ രൂപമായാണ് ദീപക് സേത്തയെ വിശേഷിപ്പിക്കുന്നത്. കരിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉണ്ടായ വിമാന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് പൈലറ്റ് ഡി വി സാത്തേയുടെ മിടുക്ക് തന്നെയെന്നാണ് എല്ലാവരും വിലയിരുത്തുന്നത്. അപകടത്തില്‍ മരണത്തിന് കീഴടങ്ങിയെങ്കിലും പൈലറ്റിന്‍െ മിടുക്കാണ് മരണം 18 ല്‍ ഒതുങ്ങാന്‍ കാരണമായതെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. അപകടത്തിന് ഇരയായ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പറത്തിയ ഡിവി സാത്തേ മുമ്പ് വ്യോമസേനാംഗവും മൂന്ന് ദശകത്തോളം വിമാനം പറത്തി പരിചയമുള്ളയാളുമാണ്.

ബോയിംഗ് 737 800 വിമാനത്തിന്റെ പൈലറ്റായി പരിചയസമ്പത്ത് നേടിയിട്ടുണ്ട്. മുമ്പ് അദ്ദേഹം എയര്‍ബസ് എ 310 പറത്തിയിട്ടുണ്ട്. 30 വര്‍ഷത്തോളം വിമാനം പറത്തി പരിചയമുള്ള അദ്ദേഹം കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകള്‍ പറത്തുന്നതിന് മുമ്പ് വ്യോമസേനയില്‍ അംഗമായിരുന്നു. യുദ്ധവിമാനത്തിന്റെ പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍ 22 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1992 ല്‍ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്ന അദ്ദേഹം 2003 ല്‍ വിംഗ്കമാന്റര്‍ പദവിയിലാണ് വിരമിച്ചത്. അടുത്തിടെ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയില്‍ എത്തിയ റഫാല്‍ യുദ്ധവിമാനം കൊണ്ടുവന്ന ഗോള്‍ഡന്‍ ആരോസിലും മുമ്പ് ഭാഗമായിരുന്നു.

ദേശീയ പ്രതിരോധ അക്കാദമിയില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ നേട്ടവുമായി പുറത്തു വന്ന അദ്ദേഹം 1981 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. സ്വാഡ് ഓഫ് ഓണര്‍ പുരസ്‌ക്കാരത്തിനും മറ്റും അര്‍ഹനായിരുന്നു. മുംബൈക്കാരനായിരുന്ന സാേേത്ത കൊമേഴ്‌സ്യല്‍ പൈലറ്റായുള്ള കരിയറില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോമനാട്ടിക്‌സിലായിരുന്നു ടെസ്റ്റ് പൈലറ്റായി സേവനം ചെയ്തിട്ടുണ്ട്. അപകടത്തില്‍ സാത്തേയ്‌ക്കൊപ്പം സഹപൈലറ്റ് അഖിലേഷ് കുമാറും മരണമടഞ്ഞു.

191 പേരുമായി ലാന്റ് ചെയ്ത വിമാനം അപകടത്തില്‍ കത്തിയമര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തമായി മാറുമായിരുന്നു. 158 പേര്‍ മരണമടഞ്ഞ 2010 ലെ മംഗലാപുരം വിമാനാപകടത്തില്‍ വിമാനം പൊട്ടിത്തെറിച്ചത് പോലെ കരിപ്പൂരിലെ അപകടം മാറാതിരുന്നത് പൈലറ്റിന്റെ മിടുക്കാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലെത്തേതിനേക്കാള്‍ മോശമായ കാലവസ്ഥകളില്‍ പോലും വിമാനങ്ങള്‍ ലാന്റ് ചെയ്ത് പരിചയസമ്പന്നത ഉള്ള ആളായിരുന്നു ഡി വി സാത്തേ. കാഴ്ച പ്രശ്‌നം വരാറുള്ള ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ കൃത്യതയാര്‍ന്ന ലാന്റിംഗിന് വലിയ പ്രാധാന്യമുണ്ട്. ഇതിന് വിഷ്വല്‍ കണ്‍ട്രോളിംഗാണ് പൈലറ്റുമാര്‍ സ്വീകരിക്കാറുള്ളത്. വിമാനം റണ്‍വേയില്‍ തെന്നി നിയന്ത്രണംവിട്ടെന്നു തിരിച്ചറിഞ്ഞയുടന്‍ വീണ്ടും ഉയര്‍ത്താന്‍ ശ്രമം നടത്തിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അതായത് മരണത്തിന് തൊട്ട് മുമ്പ് പോലും ദീപക് സാത്തെ അവസാന ശ്രമവും നടത്തിയിരുന്നു എന്നര്‍ത്ഥം. അവിടെയാണ് മഹാനായ പൈലറ്റിന് ബിഗ് സല്യൂട്ട് കിട്ടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (13 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends