കോട്ടയം ജില്ലയില്‍ വെള്ളം കയറി; ഗതാഗതം തടസപ്പെട്ട റോഡുകളും. വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും ഇങ്ങനെ
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നു. കോട്ടയത്ത് കൂടുതൽ ക്യാംപുകൾ തുറക്കും. കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണു കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണു കുത്തൊഴുക്കുണ്ടായത്.
കോട്ടയത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ട റോഡുകളും. വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും ഇങ്ങനെ....
1. ആലപ്പുഴ-ചങ്ങനാശേരി റോഡ്(പൂര്‍ണമായും വെള്ളത്തില്‍. (പകരം വഴികളില്ല)
2.കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ 600 മീറ്റര്‍ ദുരം (വാഹനങ്ങള്‍ ആലുംമൂട്ടില്‍നിന്നും ടോള്‍ ഗേറ്റ് റോഡിലൂടെ പോകണം.)
3.പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ 200 മീറ്റര്‍. (വാഹനങ്ങള്‍ പ്രവിത്താനത്തുനിന്നും പ്ലാശനാല്‍ ബൈപാസ് റോഡിലൂടെ പോകണം)
4. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കൊട്ടാരമറ്റം സ്റ്റാന്റില്‍. (വാഹനങ്ങള്‍ പാലാ ബൈപാസ് റോഡിലൂടെ പോകണം)
5. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പ്ലാമുറി ഭാഗത്ത് 700 മീറ്റര്‍. (വാഹനങ്ങള്‍ അയര്‍കുന്നത്തുനിന്ന് തിരുവഞ്ചൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകണം)
6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കല്‍ കോളേജ് വഴിക്ക് പോകാം.)
7. തലയോലപ്പറമ്പ്-വൈക്കം റോഡില്‍ വടയാര്‍. (തലയോലപ്പറമ്പ് പള്ളിക്കവലയില്‍നിന്നും കാഞ്ഞിരമറ്റം വഴി പോകാം)
https://www.facebook.com/Malayalivartha