തങ്കപ്പനല്ലെടാ പൊന്നപ്പനാ... ബാലഭാസ്‌കറുടേത് ആസൂത്രിത അപകടമെന്ന ആരോപണത്തിലുറച്ച് കലാഭന്‍ സോബി; നിര്‍ണായക വെളിപ്പെടുത്തലില്‍ ഉറച്ച് നിന്നതോടെ സിബിഐയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു; നുണ പരിശോധനയ്ക്ക് തയാറാണെന്ന് സിബിഐയെ ഔദ്യോഗികമായി അറിയിച്ചു; അന്വേഷണം ശക്തമാക്കി സിബിഐ

മലയാളികളുടെ മനസില്‍ നൊമ്പരമായി മാറിയ യുവ കലാകാരനാണ് ബാലഭാസ്‌കര്‍. ബാലു എന്ന ഓമനപ്പേരില്‍ അത് മലയാളികളുടെ ഓരോരുത്തരുടേയും മനസില്‍ പതിയുകയായിരുന്നു. ബാലുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനോടൊപ്പം മലയാളികള്‍ക്കും താങ്ങാന്‍ കഴിയുമായിരുന്നില്ല. അപകട മരണമാണെന്ന് ക്രൈംബ്രാഞ്ച് കേസ് എഴുതി തള്ളുമ്പോഴും ബന്ധുക്കള്‍ക്കൊപ്പം പലര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. അന്നും ഇന്നും അത് വരുത്തിത്തീര്‍ത്ത അപകടമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മാതാപിതാക്കളുടേയും സങ്കടങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ ശക്തമായ തെളിവുകളാണ് സോബി നല്‍കുന്നത്. ദൈവം കരുതിവച്ച തെളിവ് പോലെയാണ് സിബിഐ മുമ്പാകെ സോബി എത്തുന്നത്.
സിബിഐയുടെ മുന്നിലെത്തുമ്പോഴും ബാലഭാസ്‌കറിന്റേത് ആസൂത്രിത അപകടമാണെന്ന ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് സോബി. അതിനാല്‍ തന്നെ കലാഭവന്‍ സോബിയുടെ മൊഴി സിബിഐ വിശദമായി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയത്. അതേസമയം നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ മുമ്പാകെ എഴുതി നല്‍കിയിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ണ്ടായിരുന്നുവെന്ന കലാഭവന്‍ സോബിയുടെ ആരോപണവും സിബിഐ അന്വേഷിക്കും. അപകടമുണ്ടാകുന്നതിന് മുമ്പ് ഏതാനും ഗുണ്ടകളുടെ സംഘം കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്നാണ് സോബിയുടെ പ്രധാന ആരോപണം. സോബിയുടെ മൊഴി സിബിഐയ്ക്ക് നിര്‍ണായകമാണ്. സോബിയെ അപകടസ്ഥലത്ത് ഉള്‍പ്പെടെ കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കകുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരണപ്പെടുകയായിരുന്നു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കേറ്റിരുന്നു. ഈ സമയത്ത് യാഥൃശ്ചികമായി സംഭവ സ്ഥലത്തെത്തിയ സോബിനാണ് കേസിന്റെ നിര്‍ണായക വഴിത്തിരിവാകുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഏറ്റവുമധികം ആരോപണങ്ങളുന്നയിച്ച് രംഗത്തത്തിയിട്ടുള്ളത് കലാഭവന്‍ സോബിയാണ്. അന്ന് സോബി നടത്തിയ വെളിപ്പെടുത്തലുകളില്‍ കഴമ്പില്ലെന്ന് കണ്ട് അന്വേഷണ സംഘം വിട്ടുകളഞ്ഞ സോബിന്‍ സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെയും രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് അറസ്റ്റിലായതിന് പിന്നാലെയാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത്തിനെ പോലെ ഒരാളെ കണ്ടെന്ന് സോബി ആരോപണമുന്നയിച്ച് രംഗത്തെത്തുന്നത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും സോബിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അന്ന് ക്രൈം ബ്രാഞ്ചിനാണ് സോബി മൊഴി നല്‍കിയത്. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ട് 10 മിനിറ്റിനുള്ളില്‍ താന്‍ അത് വഴി കടന്നുപോയെന്നാണ് സോബി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ആ സമയത്ത് ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും സോബി പറഞ്ഞിരുന്നു.
ബാലസഭാസ്‌കറിന്റെ അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്ന് മുമ്പോട്ടുപോയപ്പോള്‍ കുറച്ചു ആളുകള്‍ എത്തി വണ്ടിയുടെ ബോണറ്റില്‍ അടിച്ചെന്നും വണ്ടിയെടുത്ത് പോകാന്‍ ആവശ്യപ്പെട്ടെന്നും സോബി അവകാശപ്പെടുന്നു. ഇവരില്‍ ചുവന്ന ടീഷര്‍ട്ട് ധരിച്ച് കണ്ണടവെച്ചയാള്‍ സരിത്തായിരുന്നുവെന്നും സോബി പറയുന്നു. പോക്കറ്റില്‍ കയ്യിട്ട് നിന്ന സരിത്ത് ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിയായിരുന്നുവെന്നും സോബി പറഞ്ഞു. മറ്റുള്ളവര്‍ തെറിവിളിച്ചെങ്കിലും സരിത്ത് ഒന്നും പറഞ്ഞിരുന്നില്ലെന്നും ഇതുകൊണ്ടാണ് ഇയാളെ ഓര്‍ക്കാന്‍ കാരണമെന്നും സോബി പറയുന്നു. എന്തായാലും സോബിന്റെ ആരോപണങ്ങളുടെ സത്യാവസ്ഥ സിബിഐ പകല്‍ പോലെ വെളിച്ചത്ത് കൊണ്ടു വരിക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha