Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതെ സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു

10 AUGUST 2020 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

നാടിനെ നടുക്കിയ വിമാനാപകടത്തിന്റെ കാരണങ്ങള്‍ എന്തായിരിക്കും. അതിനായുള്ള അന്വേഷണത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുതല്‍ കേരളാ പോലീസ് വരെയുള്ളവര്‍. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇന്‍ഡിഗോ വിമാനം ഇതെ സാഹചര്യത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിയിരുന്നു. ഇന്‍ഡിഗോ എടിആര്‍ വിമാനത്താവളത്തിലെ റണ്‍വേ 10ല്‍ ഇറങ്ങുന്നതിന് മുന്‍പ്, അപകടത്തില്‍പെട്ട വിമാനത്തിന്റെ സമാനമായ അതേ വഴിയായിരുന്നു പിന്തുടര്‍ന്നതെന്ന് വ്യവസായ വിദഗ്ധനും ലണ്ടനിലെ റോയല്‍ എയറോനോട്ടിക്കല്‍ സൊസൈറ്റിയുടെ ഫെലോയുമായ അമിത് സിങ് ചൂണ്ടിക്കാട്ടുന്നു.

രാത്രി 7.40 ന് എത്തിച്ചേരേണ്ട ഇന്‍ഡിഗോ വിമാനം റണ്‍വേ 28 ല്‍ ഇറങ്ങാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചിരുന്നു. കരിപ്പൂരില്‍ കനത്ത മഴ ലഭിച്ചതിനാല്‍ മോശം കാലാവസ്ഥയായിരുന്നു ഇതിന് കാരണം. പിന്നീട് ഇന്‍ഡിഗോ വിമാനം രണ്ടാമത്തെ ശ്രമം നടത്തി. ഇത്തവണ റണ്‍വേ 10 ല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്നീട് ചെയ്തതുപോലെ. ഇന്‍ഡിഗോ ഫ്‌ലൈറ്റ് ലാന്‍ഡിങ് സമയത്ത്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഉണ്ടായിരുന്നതിന് സമാനമായി 1500 മീറ്ററിനും 2000 മീറ്ററിനും ഇടയിലായിരുന്നു പൈലറ്റുമാര്‍ക്ക് റണ്‍വെയിലെ കാഴ്ച ലഭിച്ചത്. എന്നാല്‍, ഇന്‍ഡിഗോ ലാന്‍ഡ് ചെയ്യുമ്പോള്‍ കാലാവസ്ഥ കുറച്ചെങ്കിലും അനുകൂലമായിട്ടുണ്ടാകാം. ഇതോടൊപ്പം മന്ദഗതിയിലുള്ള ടര്‍ബോപ്രോപ്പ് കൂടുതല്‍ സഹായിച്ചിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം അന്നത്തെ ഫ്‌ലൈറ്റ് റഡാര്‍ ട്രാക്കിങ് ഡേറ്റകളിലും മാപ്പുകളിലും വ്യക്തമാണ്. ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6 ഇ 7129 ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എത്തുന്നതിന് 1.45 മണിക്കൂര്‍ മുന്‍പായിരുന്നു ഇന്‍ഡിഗോയുടെ ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടാമത്തെ ലാന്‍ഡിങ് ശ്രമം നടത്തിയോ ഇല്ലയോ എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്‍ഡിഗോയുടെ എടിആര്‍ ഒരു ചെറിയ വിമാനമാണ്, മന്ദഗതിയിലുള്ള വേഗത്തില്‍, ലാന്‍ഡിങിന് ശേഷം പൈലറ്റുമാര്‍ക്ക് ഇത് നിയന്ത്രണത്തിലാക്കാനും നിര്‍ത്താനും എളുപ്പമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോയിങ് 737 വിമാനമായിരുന്നു. ഇത് നനവുള്ള റണ്‍വെയില്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലാന്‍ഡിംഗിനിടെയുണ്ടായ അശ്രദ്ധമായ പ്രവൃത്തി മൂലമാണെന്ന് അപകടമെന്നാണ് കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയത എഫ്‌ഐആറില്‍ പറയുന്നത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി സിജെഎമ്മിന്റെ ചുമതലയുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് എഫ്‌ഐആര്‍ നല്‍കി. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുന്നതിന് സമാന്തരമായാണ് പോലീസ് അന്വേഷണം. മലപ്പുറം ഡിവൈഎസ്പി കെ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. അപകടകാരണമെന്ന്, നടപടികളില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടസമയത്ത് വിസിബിളിറ്റിയും, വിമാനങ്ങളെ ബാധിക്കാറുള്ള ടെയില്‍ വിന്‍ഡും സാധാരണനിലയിലായിരുന്നു എന്നാണ് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പറയുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

അതേസമയം അപകടത്തിന്റെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനമെന്ന ആവശ്യം വീണ്ടും അധികൃതര്‍ സജീവമാക്കി. നിലവിലെ ലാന്‍ഡിംഗ് ഡിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഒന്ന്. റണ്‍വേ 800 മീറ്ററെങ്കിലും വികസിപ്പിക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നതും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും 2017ല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഉയ!ര്‍ന്ന വിലയും പ്രദേശവാസികളുടെ എതിര്‍പ്പും കാരണം ഇത് നടന്നില്ല. അതേസമയം റണ്‍വേ വികസനം സംബന്ധിച്ച അന്തിമ തീരുമാനം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) കരിപ്പൂര്‍ അപകടം സംബന്ധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടാണ് റണ്‍വേ വികസനത്തിന് തടസം നില്‍ക്കുന്നത്. നിലവിലെ ഭൂമി ഉപയോഗിച്ച് വികസനം സാധ്യമാണോ എന്ന കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (21 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (24 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (40 minutes ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (1 hour ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends