സ്വപ്നയുടെയും സരിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് കസ്റ്റംസ്
കോണ്സലേറ്റുവഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷിന്റെയും രണ്ടാംപ്രതി സരിത്തിന്റെയും സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന കസ്റ്റംസ് സംഘം ഇവര്‍ക്ക് അക്കൗണ്ടുള്ള വിവിധ ബാങ്കുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി ദുബായിലെ റെഡ് ക്രസന്റ് വടക്കേഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാര്‍ നേടി കൊടുത്തതിനു സ്വപ്നയ്ക്ക് കമ്മിഷന് നല്‍കിയതായി നിര്‍മാണ കമ്ബനി ഉടമ എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു.
1 കോടിരൂപ കമ്മിഷന് ലഭിച്ചതായി സ്വപ്നയും എന്‍ഐഎയോട് സമ്മതിച്ചു. 18.5 കോടി രൂപയുടെ കരാറാണ് നിര്‍മാണ കമ്ബനിക്കു ലഭിച്ചത്. ഇതില്‍ 14.5 കോടി രൂപ ഇതിനോടകം കൈമാറി. ഇത് ആരുടെ അക്കൗണ്ടില്‍നിന്നാണ് കമ്ബനിക്കു കൈമാറിയത്, എവിടെനിന്നാണ് പണം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha