പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച 50 ലക്ഷം കുഴല്‍പ്പണവുമായി കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും എക്‌സൈസിന്റെ പിടിയില്‍

ബത്തേരിയില്‍ വാഹനത്തില്‍ പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപയുടെ കുഴല്‍പണവുമായി കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും മുത്തങ്ങയില്‍ പിടിയില്‍. പണം മിനി ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. വ്യാഴാഴ്ച ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കെഎല്‍ 12 എം 1325 നമ്ബര്‍ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഐഎന്‍ടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ വയനാട് ജില്ലാ സെക്രട്ടറി കമ്ബളക്കാട് സ്വദേശി പഞ്ചാര അഷറഫ്(43), കൊടുവള്ളി മാനിപുരം മുജീബ് റഹ്മാന്‍(44) എന്നിവരെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിന് സമീപം പൊലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ഉപാധിയോടെ ജാമ്യം അനുവദിച്ചു.
https://www.facebook.com/Malayalivartha