തുമ്പയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍... കൊലപാതകം, സംഘം ചേരല്‍, ആയുധം കൈയ്യില്‍ സൂക്ഷിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
തുമ്പയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് തുമ്പ സ്വദേശികളായ ജോസ് (43), ജൂഡ് (33) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, സംഘം ചേരല്‍, ആയുധം കൈയ്യില്‍ സൂക്ഷിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള നാല് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് തുമ്ബ ഇന്‍സ്പെക്ടര്‍ വി അജീഷ് പറഞ്ഞു.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള വാക്കേറ്റമാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ച മധ്യവയസ്കയുടെ മൃതദേഹം സംസ്കരിച്ചു. മേരി ബാബു (65) ആണ് മരിച്ചത്. വലിയ വേളി സെന്റ് സേവിയസ് പള്ളിയിലാണ് മൃതദേഹം സംസ്കരിച്ചത്.
L
https://www.facebook.com/Malayalivartha