Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവാക്കൾ തങ്ങളുടെ അറിവും കഴിവും രാജ്യത്തിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണം...സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ


സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്


എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം, 50 ലക്ഷത്തിന്റെ സ്വര്‍ണം തിരഞ്ഞ് ഏറ്റുമുട്ടല്‍

24 AUGUST 2020 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി

സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍ നഗരമധ്യത്തില്‍ പാറാലില്‍ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ മലപ്പുറത്തു നിന്നുള്ള ക്വട്ടേഷന്‍ ടീമും യുവാവിന്റെ ബന്ധുക്കളും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

ദിന്‍ഷാദ് എന്ന പേരാമ്പ്ര സ്വദേശി ഗള്‍ഫില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടു വന്നതായും ഇത് ഉടമയെ ഏല്‍പിക്കാത്തതിനാല്‍ ആണ് ക്വട്ടേഷന്‍ ടീം കൂത്തുപറമ്പില്‍ എത്തിയതെന്നും പറയുന്നു. ഈ മാസം 9-നാണ് സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ധാരണ പ്രകാരം ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ സ്വര്‍ണം കൈമാറണമായിരുന്നു. എന്നാല്‍ സ്വര്‍ണം കിട്ടാതായതോടെ യുവാവിനെ അന്വേഷിച്ചു പേരാമ്പ്രയിലും ഇരിട്ടിയിലെ ഭാര്യ വീട്ടിലും ഗുണ്ടാസംഘം എത്തി. പിന്നീട് ഇവര്‍ എങ്ങനെയോ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംഘടിപ്പിച്ചാണു കൂത്തുപറമ്പിലെത്തുന്നത്. ദിന്‍ഷാദിന്റെ നിരീക്ഷണ കാലാവധി ഇന്നലെ അവസാനിക്കുന്ന വിവരം അറിഞ്ഞാണ് ഇവിടെ സംഘം പ്രത്യക്ഷപ്പെട്ടത്.

മലപ്പുറം സംഘം 2 വാഹനങ്ങളിലായി ആണ് എത്തിയത്. വിവരം മനസ്സിലാക്കിയ യുവാവിന്റെ അളിയനും സംഘവും ഇവിടെ എത്തി. നേരത്തെ തന്നെ കെട്ടിടത്തിനകത്തു കയറിയ ഗുണ്ടാസംഘത്തിലെ 4 പേര്‍ കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്നു ദിന്‍ഷാദിനെ എടുത്തുകൊണ്ടുവന്നു കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കെട്ടിടത്തിനകത്തു നിന്നും യുവാവിനെ രണ്ടുപേര്‍ ചേര്‍ന്നു ബലമായി പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഈ സമയം മറ്റൊരു കാറില്‍ എത്തിയ ദിന്‍ഷാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണു നാട്ടുകാരില്‍ നിന്നു വിവരം അറിഞ്ഞ് പൊലീസ് എത്തുന്നത്. പൊലീസ് എത്തുമ്പോഴേക്ക് മലപ്പുറത്തു നിന്ന് എത്തിയ സംഘത്തെ ദിന്‍ഷാദിന്റെ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്നു മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലുപേര്‍ക്കെതിരെ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനു പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറത്തു നിന്നെത്തിയവരെ മര്‍ദിച്ച 4 പേര്‍ക്ക് എതിരെ കൊലപാതക ശ്രമത്തിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നു പോലീസ് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ ഒന്നും പറയാന്‍ തയാറായില്ല.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിസ സംബന്ധമായ വിഷയമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണു മൊഴി നല്‍കിയത്. പിന്നീടു വിശദമായി ചോദ്യം ചെയ്തതോടെയാണു യഥാര്‍ഥ കാരണം പുറത്തുവന്നത്. അതേസമയം കൂത്തുപറമ്പ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തു നടക്കുന്നതായും പൊലീസിനു വിവരം ലഭിച്ചു. സിഐ ബിനു മോഹന്‍, എസ്‌ഐമാരായ കെ.ടി.സന്ദീപ്, പി.ബിജു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി  (4 minutes ago)

  സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന വിഷയം സർക്കാർ പരിഗണനയിൽ....  (12 minutes ago)

സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ  (26 minutes ago)

സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്  (34 minutes ago)

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം  (52 minutes ago)

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (5 hours ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (6 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (6 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (6 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (6 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (7 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (7 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (7 hours ago)

Malayali Vartha Recommends