സഭാ സമ്മേളനത്തിന് മുൻപ് ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ എംഎൽഎയുടെ പിഎയ്ക്കും സഭാ ജീവനക്കാരനും കൊറോണ

നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് നടത്തിയ ആന്റിജൻ ടെസ്റ്റിൽ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചു. എംഎൽഎയുടെ പിഎയ്ക്കും നിയമസഭാ ജീവനക്കാരനുമാണ് കൊറോണ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പിഎയ്ക്കാണ് കൊറോണ പോസിറ്റീവായത്.
തിരുവനന്തപുരത്തുള്ള എംഎൽഎ ഹോസ്റ്റലിൽ ഉണ്ടായിരുന്ന പിഎയ്ക്കാണ് കൊറോണ ബാധിച്ചത്. എൽദോസ് കുന്നപ്പിള്ളിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്
https://www.facebook.com/Malayalivartha


























