കൊൽക്കത്ത ടീമിന്റെ ബോളർ സന്ദീപ് വാരിയരെ ഗൂഗിളിൽ തിരഞ്ഞവർ ഞെട്ടിത്തരിച്ചു ; അമളി പറ്റി വീണ്ടും ഗൂഗിൾ; ചിരി അടക്കാനാകതെ ബിജെപി നേതാവ് സന്ദീപ് വാരിയർ;ഒടുവിൽ ഗൂഗിൾ തടിതപ്പിയത് ഇങ്ങനെ

ഇങ്ങനെയും അബദ്ധം പറ്റുമോ എന്റെ ഗൂഗിളെ ...ചിരി അടക്കാനാകാതെ കേരളം....ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിന് തയാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാരിയർ! കാര്യം പിടികിട്ടാതെ അന്ധാളിച്ചിരിക്കുന്ന ആരാധകർക്ക് സംശയമുണ്ടെങ്കിൽ ഗൂഗിളിൽ kkr squad 2020 എന്ന് തിരഞ്ഞുനോക്കാം. ബോളർമാരുടെ നിരയിൽ ബിജെപി വക്താവ് കൂടിയായ സന്ദീപ് വാരിയരെ കാണാം. ഗൂഗിൾ സെർച്ചിൽ കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി നേതാവ് ഇടംപിടിച്ചിരിക്കുന്നത്. തെറ്റ് മനസിലായി ഗൂഗിൾ എ ചിത്രത്തെ മാറ്റിയിട്ടുണ്ട്. എന്നാൽ ട്രോളന്മാർക്ക് ഇപ്പോൾ ചാകരയാണ്
ഇംഗ്ലിഷിൽ ഇരുവരുടെയും പേരിന്റെ സ്പെല്ലിങ് വ്യത്യസ്തമാണെങ്കിലും മലയാളത്തിൽ ഉച്ചാരണം ഒരുപോലെയാണ്. ബിജെപി നേതാവ് സന്ദീപ് വാരിയറിന്റെ മുഴുവൻ പേര് ഇംഗ്ലിഷിൽ Sandeep G. Varier എന്നാണ്. ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടേത് Sandeep S. Warrierഉം. എന്തായാലും ഗൂഗിളിന് ആളുമാറിപ്പോയതോടെയാണ് ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടെ സ്ഥാനത്ത് ബിജെപി വക്താവ് ഇടംപിടിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിലെ സ്പോർട്സ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. #selftroll എന്ന ഹാഷ്ടാഗോടെ സന്ദീപ് വാരിയർ തന്നെ ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു . ഒയിൻ മോർഗൻ, ആന്ദ്ര റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമിൻസ്, സുനിൽ നരെയ്ൻ തുടങ്ങിയ താരങ്ങൾക്കൊപ്പ മാണ് ബിജെപി നേതാവും ‘ടീമിൽ ഇടംപിടിച്ചത്’. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിനായി ടീമംഗങ്ങൾ കഴിഞ്ഞ ദിവസമാണ് അവിടെ എത്തിയത്. ചട്ടപ്രകാരം ക്വാറന്റീനിലാണ് ടീമംഗങ്ങൾ. പ്രത്യേക വിമാനത്തിൽ ടീമംഗങ്ങൾ യുഎഇയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങൾ കൊൽക്കത്ത ടീം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തിൽ ഈ സീസണിൽ തമിഴ്നാട് ടീമിലേക്ക് മാറിയ മലയാളി താരം സന്ദീപ് വാരിയരുമുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രത്തിന്റെ സ്ഥാനത്താണ് ബിജെപി നേതാവ് ഇടംപിടിച്ചത്. അടുത്ത മാസം 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ നടക്കുന്നത്. എന്തായാലും ഗൂഗിളിനി പറ്റിയ അബദ്ധം വൈറൽ ആയി കഴിഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ ആഗോളതലത്തില്‍ ജിമെയില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു . നേരത്തെ ജിമെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ പറ്റാതെയും മെയില്‍ അയക്കാന്‍ പറ്റാതെയും ആയിരുന്നു. ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് ഗൂഗിള്‍ സമ്മതിച്ചിരുന്നു . പ്രശ്‌നത്തെ കുറിച്ച് അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്‌തിരുന്നു ഗൂഗിള്‍ ജിമെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് ഗൂഗിള്‍ ആപ്പ്‌സ് സ്റ്റാറ്റസ് പേജും പറയുന്നു. കോടിക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് പ്രശ്‌നം കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. ഫയല്‍ അറ്റാച്ച് ചെയ്ത് മെയില്‍ അയക്കാന്‍ ശ്രമിക്കുമ്പോള്‍ ഫയല്‍ അറ്റാച്ച് ആകാതെയിരിക്കുകയും അതേസമയം മെയില്‍ അയക്കപ്പെടുകയും ചെയ്യും. ജിമെയില്‍, ഗൂഗില്‍ ഡ്രൈവ്, ഗൂഗിള്‍ ചാറ്റ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഗ്രൂപ്പുകള്‍, ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ കീപ്പ്, ഗൂഗിള്‍ വോയ്‌സ് എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗൂഗിളിന്റെ ആപ്പ് സ്റ്റാറ്റസ് പേജ് പറഞ്ഞിരുന്നു. ഗൂഗിളിന്റെ അബദ്ധങ്ങൾ തുടർ കഥയാകുന്നു.
https://www.facebook.com/Malayalivartha


























