തലയിൽ മുറിവ്! കട്ടപ്പനയിലെ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്! കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ്; ചികിത്സയിലുള്ള യുവതിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റ്

കട്ടപ്പനയിലെ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് .
കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയില്‍ മുറിവും ഉണ്ടായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിന്‍റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് സ്വകാര്യ ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചത്.
കട്ടപ്പനയിലെ സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന മൂലമറ്റം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്.
യുവതി അറിയിച്ചത് പ്രകാരം വീട്ടുകാര്‍ എത്തിയപ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം വിവരം അറിഞ്ഞത്.
https://www.facebook.com/Malayalivartha


























