കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സെപ്റ്റംബര്‍ മുതല്‍ കൂടുതല്‍ ആഭ്യന്തര വിമാനങ്ങള്‍

കോഴിക്കോട് നിന്നും കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ സെക്ടറുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഹൈദരാബാദ് സെക്ടറില്‍ സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. സമയം: ഹൈദരാബാദില്‍നിന്നു രാവിലെ 8നു പുറപ്പെട്ടു 9.45നു കോഴിക്കോട്ടെത്തും. തിരിച്ചു 10.15നു പുറപ്പെട്ടു 12നു ഹൈദരാബാദിലെത്തും.
സെപ്റ്റംബര്‍ 17 മുതല്‍ ഇന്‍ഡിഗോ എയര്‍ മുംബൈയിലേക്ക് എല്ലാ ദിവസവും. ഉച്ചയ്ക്ക് 12.35നു മുംബൈയില്‍നിന്നു പുറപ്പെട്ട് 2.35-ന് കോഴിക്കോട്ടെത്തുന്ന വിമാനം 3.05-ന് പുറപ്പെട്ടു വൈകിട്ടു 4.55നു മുംബൈയില്‍ എത്തും. മുംബൈയിലേക്ക് സ്‌പൈസ് ജെറ്റ് ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും. സമയം: കോഴിക്കോട്ടുനിന്നു വൈകിട്ടു 7.05നു പുറപ്പെട്ടു 8.55നു മുംബൈയില്‍ എത്തും. രാത്രി 11.30നു പുറപ്പെട്ടു 12.55നു കോഴിക്കോട്ടെത്തും.
ഒക്ടോബര്‍ 25 മുതല്‍ ഇന്‍ഡിഗോയുടെ ഡല്‍ഹി, ചെന്നൈ സര്‍വീസുകള്‍ എല്ലാ ദിവസവും. ഡല്‍ഹി: കോഴിക്കോട്ടുനിന്നു രാത്രി 7.50നു പുറപ്പെട്ടു 10.50നു ഡല്‍ഹിയില്‍ എത്തും. 11.55നു ഡല്‍ഹിയില്‍നിന്നു തിരിച്ചു പുലര്‍ച്ചെ 3.05നു കോഴിക്കോട്ടെത്തും.ചെന്നൈ സമയം: രാവിലെ 11.25നു പുറപ്പെട്ടു 1.05നു ചെന്നൈയില്‍ എത്തുന്ന വിമാനം വൈകിട്ടു 7.20നു ചെന്നൈയില്‍നിന്നു പുറപ്പെട്ടു രാത്രി 9.10നു കോഴിക്കോട്ടെത്തും.
https://www.facebook.com/Malayalivartha


























