ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പി.സി ജോര്‍ജ്; പക്ഷേ പിണറായി കിടുവാണ്; അപ്പോള്‍ പിന്നെ പി.സി ജോര്‍ജ് അവിശ്വാസത്തെ എതിര്‍ത്തോ അനുകൂലിച്ചോ; ആകെ മൊത്തം കണ്‍ഫ്യൂഷന്‍

പ്രതിപക്ഷത്തിനെയും ഭരണപക്ഷത്തിനെയും ഒരു പോലെ കൈയടിപ്പിച്ചാണ് പി.സി ജോര്‍ജ് എം.എല്‍.എയുടെ നിയമസഭയിലുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗം. മന്ത്രി ജലീലിന് എതിരെയാണ് സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരെ പി.സി ജോര്‍ജ് പ്രതിഷേധം രേഖപ്പെടുത്തിയത്. അതെ സമയം തന്റെ നീണ്ടകാലത്തെ രാഷ്ട്രീയ ചരിത്രത്തില്‍ കണ്ട ഏറ്റവും മികച്ച മുഖമന്ത്രി പിണറായി സഖാവാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഖുറാന്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നുവെന്ന് പി.സി.ജോര്‍ജ് നിയമസഭയില്‍ പറയുന്നത്. എന്തിനാണ് നുണ പറയുന്നത്? അക്കാര്യത്തില്‍ നടപടിയുണ്ടാകണം. ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ... നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുതെ്. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പി.സി.ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല. ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല. ഇക്കാര്യത്തില്‍ സഭയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി നാല് വര്‍ഷമായിട്ടും അദാനി തീര്‍ത്തിട്ടില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























