ആ കള്ളം അങ്ങ് ഏറ്റു... സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കിലേക്ക് കയറിപ്പറ്റിയത് ശിവശങ്കറെ പറഞ്ഞ് പറ്റിച്ച്; യുഎഇ കോണ്‍സുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് പോകേണ്ടി വരും; പോകാതിരിക്കാനായി ആ ഒരു വഴി മാത്രം

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനിടെ അമ്പരപ്പിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലംമാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞാണു സ്വപ്ന സുരേഷ് പുതിയ ജോലിക്കായി എം. ശിവശങ്കറിന്റെ ശുപാര്‍ശയോടെ സ്‌പേസ് പാര്‍ക്ക് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നു വ്യക്തമായി. അച്ഛനു സുഖമില്ലാത്തതിനാല്‍ തിരുവനന്തപുരത്തു തന്നെ നില്‍ക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നാണ് സാമ്പത്തിക ക്രമക്കേടിനു കോണ്‍സുലേറ്റില്‍ നിന്നു പുറത്താകുന്നതിനു മുന്നോടിയായി സ്വപ്ന നോട്ടിസ് കാലാവധിയില്‍ പ്രവേശിച്ചത്. ഇതേ സമയത്താണ് സ്‌പേസ് പാര്‍ക്ക് അധികൃതരുടെ അടുത്തു ജോലി തേടിച്ചെന്നത്. ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിട്ട് കൃത്യം ഒരു മാസം തികയുമ്പോഴായിരുന്നു ഇത്. പുറത്താക്കപ്പെട്ട സ്വപ്നയ്ക്കു കോണ്‍സുലേറ്റ് നല്‍കിയ ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയും ദുരൂഹമാണ്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന വന്‍ നിക്ഷേപത്തില്‍ നിന്ന് ആര്‍ക്കൊക്കെ പണം കൈമാറി എന്നത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം തുടങ്ങിയിടിടുണ്ട്. ലോക്കറില്‍ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം സ്വപ്‌നയുടെ നിര്‍ദ്ദേശപ്രകാരം പലപ്പോഴായി പലര്‍ക്കും എടുത്തു നല്‍കിയതായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും സംയുക്തമായി ലോക്കര്‍ എടുത്തത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണം കൈമാറിയത് ആര്‍ക്കെല്ലാമാണെന്നതില്‍ വ്യക്തത വരുമെന്നാണ് ഇ.ഡിയുടെ നിഗമനം.ഇതിലൂടെ ലോക്കറിലുണ്ടായിരുന്ന പണം ആരുടേതാണെന്ന് കണ്ടെത്താനാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണക്കുകൂട്ടുന്നു.
സ്വപ്‌ന മറ്റാരുടെയോ ബിനാമിയാണെന്ന് നേരത്തെ തന്നെ ഇ.ഡി സംശയിക്കുന്നുണ്ട്. തനിക്ക് ഒരിടത്തും നിക്ഷേപമില്ലെന്നും ജോലി ചെയ്തുകിട്ടിയ ശമ്പളമെല്ലാം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിന് ചെലവിടുകയായിരുന്നെന്നാണ് സ്വപ്‌ന നേരത്തെ എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴി. ഇതിലെ സത്യാവസ്ഥയാണ് ഇ.ഡി തേടുന്നത്. സ്വര്‍ണക്കടത്ത് പുറത്തുവന്നതിന് പിന്നാലെ ബംഗളൂരുവിലെ ഒളിത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ ശബ്ദരേഖയിലും ഇക്കാര്യം സ്വപ്‌ന പറഞ്ഞിരുന്നു.രണ്ട് തവണയായി 4.25 കോടി കമ്മിഷന്‍ വാങ്ങിസംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് വടക്കാഞ്ചേരിയില്‍ നടത്തുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന്
അതേസമയം രണ്ട് തവണയായി സ്വപ്‌നയും കൂട്ടരും ചേര്‍ന്ന് 4.25 കോടി കമ്മിഷന്‍ വാങ്ങിയെന്നും ശംശയിക്കുന്നു. പദ്ധതി നടത്തിപ്പുകാരായ യൂണിടാക് പ്രതിനിധികള്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കി. സ്വപ്‌നയെ കൂടാതെ കേസിലെ ഒന്നാം പ്രതി സരിത്ത്, നാലാംപ്രതി സന്ദീപ് എന്നിവര്‍ ചേര്‍ന്ന് ആറ് ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്. സ്വപ്‌നയുടെ നിര്‍ദ്ദേശപ്രകാരം 55 ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കമ്പനി വ്യക്തമാക്കി.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ശിവശങ്കറിന്റെ മൊഴികളില വൈരുദ്ധ്യം വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേ സമയം സര്‍ക്കാര്‍ തലത്തിലും ശിവശങ്കറിനെതിരെ തള്ളിപ്പറയല്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha


























