ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ- 51) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഷെമീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അൽ ഫുത്തയിൻ വെഹിക്കിൾ റെന്റൽസിൽ (എവിആർ) മെസെഞ്ചറായി ജോലിചെയ്തുവരികയായിരുന്നു. മിസ്ബ, മിൻഹ, മാസിൻ എന്നിവരാണ് മക്കൾ. മംഗളം എക്സിക്യൂട്ടീവ് എഡിറ്റർ ഇ.പി. ഷാജുദീൻ, മാധ്യമം മുൻ ചീഫ് സബ് എഡിറ്റർ ഇ.പി. ഷെഫീഖ്, പരേതനായ ഇ.പി. ഷാനവാസ് (ഷാനി) എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ദോഹയിൽ പുരോഗമിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha























