മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി

സൗജന്യമായാലും ടിക്കറ്റെടുത്താലും കെഎസ്ആര്‍ടിസി ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സംവരണ സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി. മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി. ഗീതയുടെ നിര്‍ദേശാനുസരണം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെഎസ്ആര്‍ടിസി ഇതറിയിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി ബസുകളില്‍ അനുവദിച്ചിരിക്കുന്ന സീറ്റുകളില്‍ സംവരണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സ്വദേശി സ്വാമിനാഥന്‍ പിള്ള സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി സ്വീകരിച്ച കമ്മിഷന്‍ കെഎസ്ആര്‍ടിസി എം.ഡിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.
ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ് സര്‍വീസുകളില്‍ 20 ശതമാനം സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍വീസുകളിലും രണ്ടു സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കായി സംവരണം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























