അമ്പരപ്പോടെ മലയാളികള്‍... തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാനായി സംസ്ഥാനം നിയമോപദേശം തേടിയത് അദാനിയുടെ മകന്റെ ഭാര്യയുടെ കമ്പനിയിലാണെന്നതിന്റെ ഞെട്ടല്‍ ഇതുവരേയും മാറിയിട്ടില്ല; 700 ഓളം നിയമവിദഗ്ദ്ധര്‍ ഉള്‍പ്പെടെ 800ഓളം പേര്‍ ജോലിയെടുക്കുന്ന വലിയ സ്ഥാപനത്തിന്റെ അമരക്കാരിയായി പരീധി മാറുമ്പോള്‍

തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പിനുള്ള ടെണ്ടറിന് നിയമോപദേശ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിയമ സ്ഥാപനത്തേയാണ്. അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യ പരീധി അദാനിയാണ് നടത്തിപ്പുകാരി. ഇതറിഞ്ഞതോടെ വലിയ നാണക്കേടിലായിരുന്നു സര്‍ക്കാര്‍. പ്രതിപക്ഷവും ബിജെപിയും ഇത് ആഘോഷിക്കുകയും ചെയ്തു. അതേസമയം സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനം ഒരു ചെറുമീനല്ല.
സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കോര്‍പ്പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം നിയമസഹായം നല്‍കുകയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസിന്റെ പണി. പക്ഷേ, ഇതൊരാളല്ല. 700ഓളം നിയമവിദഗ്ദ്ധര്‍ ഉള്‍പ്പെടെ 800ഓളം പേര്‍ ജോലിയെടുക്കുന്ന പ്രസ്ഥാനമാണ്.
ഇന്ത്യയിലെ തന്നെ ഏറ്രവും വലിയ നിയമോപദേശ സ്ഥാപനങ്ങളിലൊന്നാണ്, മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ്. കോര്‍പ്പറേറ്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനായിരുന്ന സിറിള്‍ സുരേഷ് ഷറോഫ്, 2015ലാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന കമ്പനിക്ക് തുടക്കമിട്ടത്.
1917ല്‍ പ്രവര്‍ത്തനം ആരംഭിച്ച, 'അമര്‍ചന്ദ് ആന്‍ഡ് മംഗള്‍ദാസ് ആന്‍ഡ് സുരേഷ് എ. ഷറോഫ് ആന്‍ഡ് കോ' എന്ന കമ്പനിയുടെ പ്രവര്‍ത്തനത്തുടര്‍ച്ചയ്ക്കായി സിറിള്‍ ആരംഭിച്ചതാണ്, സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ്. കോര്‍പ്പറേറ്റ്, ബാങ്കിംഗ്, ധനകാര്യം, നിക്ഷേപം, തൊഴില്‍, റിയല്‍ എസ്‌റ്രേറ്റ്, വ്യക്തിഗതം, അടിസ്ഥാനസൗകര്യം, ലയനം, ഏറ്റെടുക്കല്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നിയമോപദേശം നല്‍കി, ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കമ്പനിയാണിത്.ആഗസ്റ്റ് 16ലെ റിപ്പോര്‍ട്ട് പ്രകാരം 141 പാര്‍ട്ണര്‍മാര്‍ കമ്പനിക്കുണ്ട്. 700 അഭിഭാഷകരും പ്രവര്‍ത്തിക്കുന്നു. സിറിള്‍ ഷറോഫാണ് മാനേജിംഗ് പാര്‍ട്ണര്‍. ഭാര്യ വന്ദന ഷറോഫ് പാര്‍ട്ണറാണ്. മകളും അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യയുമായ പരീധി അദാനി കമ്പനിയുടെ ഓപ്പറേഷന്‍സ് ഹെഡ് ആണ്. മുംബയ്, ചെന്നൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഓഫീസുകള്‍.
ജെറ്റ് എയര്‍വേസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബന്ധന്‍ ബാങ്ക്, ആദിത്യ ബിര്‍ള, ഇന്‍ഫോ എഡ്ജ് എന്നിങ്ങനെ ഒട്ടേറെ മുന്‍നിര കമ്പനികളുടെ പ്രമുഖ ഇടപാടുകള്‍ക്ക് നിയമോപദേശം നല്‍കിയത് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആണ്. ഒട്ടേറെ പ്രശസ്തമായ അവാര്‍ഡുകളും ആഗോള അംഗീകാരങ്ങളും കമ്പനി നേടിയിട്ടുണ്ട്. നിയമോപദേശ രംഗത്ത്, ഏഷ്യയില്‍ തന്നെ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിയ കമ്പനിയുമാണിത്.
1,750 കോടി രൂപ ലക്ഷ്യമിട്ട് കല്യാണ്‍ ജുവലേഴ്‌സ് ഐ.പി.ഒ അഥവാ പ്രാരംഭ ഓഹരി വില്പന നടപടിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതില്‍, ആയിരം കോടി രൂപ പുതിയ ഓഹരി വില്പനയും ബാക്കി കമ്പനിയില്‍ നിക്ഷേപിച്ചിട്ടുള്ള വാര്‍ബര്‍ഗ് പിന്‍കസിന്റെ ഓഹരി വിറ്റൊഴിയലുമാണ്. ഈ ഇടപാടില്‍ വാര്‍ബര്‍ഗ് പിന്‍കസിന്റെ നിയമോപദേശകരാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കേന്ദ്രം നല്‍കിക്കഴിഞ്ഞു. ഇതിന്റെ ടെന്‍ഡറില്‍ അദാനിയുടെ പ്രധാന എതിരാളി സംസ്ഥാന സര്‍ക്കാര്‍ ആയിരുന്നു. എന്നാല്‍, അദാനിക്ക് ബന്ധമുള്ള സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിയായിരുന്നു സര്‍ക്കാരിന്റെ ഉപദേശകര്‍. ഇതാണ് വിവാദമായത്. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യ പരീധി അദാനി, സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് തലവന്‍ സിറിള്‍ ഷറോഫിന്റെ മകളാണ്. അതിനാല്‍ തന്നെ ചെറിയ മീനല്ല ഈ പരീധി അദാനി.
"
https://www.facebook.com/Malayalivartha


























