ക്വാറന്‍റീൻ കേന്ദ്രത്തിൽ പട്ടാപകൽ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ തമ്മിലടി! കസ്റ്റമസിന്റെ കണ്ണുവെട്ടിച്ച് കടത്തിയത് അമ്പത് ലക്ഷത്തിന്റെ സ്വർണം! കണ്ണൂരില്‍ സംഭവിച്ചത്...

പട്ടാപ്പകല്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ കണ്ണൂരില്‍ തമ്മിലടിച്ച സംഭവത്തില്‍ പൊലീസ് രണ്ട് കേസെടുത്തു. ഇന്നലെ പിടിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്ബില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന ബിന്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്. ഇരിട്ടി സ്വദേശികളായ സഹോദരങ്ങളാണ് ബിന്‍ഷാദിന്‍റെ വിവരങ്ങള്‍ മലപ്പുറം സംഘത്തിന് ചോര്‍ത്തി നല്‍കിയത്.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് കൂത്തുപറമ്ബിലെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന പേരാമ്ബ്ര സ്വദേശി ബിന്‍ഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തിലെ തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. എട്ടാം തീയതി നെടുമ്ബാശ്ശേരി വഴി ബിന്‍ഷാദ് അമ്ബത് ലക്ഷത്തിന്‍റെ സ്വര്‍ണ്ണം കടത്തിയിരുന്നു. പക്ഷെ സ്വര്‍ണം എത്തേണ്ട മലപ്പുറത്ത് എത്തിക്കാതെ കബളിപ്പിച്ചു.
പേരാമ്ബ്ര സ്വദേശിയായ ബിന്‍ഷാദ് നേരെ കൂത്തുപറമ്ബിലെ ലോഡ്ജിലാണ് എത്തിയത്. ഇതിനിടെ ഇരിട്ടിയിലെ ഇയാളുടെ ഭാര്യ വീട്ടില്‍ മലപ്പുറം സംഘം അന്വേഷിച്ചെത്തി. ബിന്‍ഷാദ് ലോഡ്ജില്‍ ഒളിവിലാണെന്ന വിവരം നല്‍കിയത് ഇരിട്ടി ഉളിയിലിലുള്ള സഹോദരങ്ങളായ സനീഷ് , സന്തോഷ് എന്നിവരാണ്. തട്ടിക്കൊണ്ടുപോകല്‍ ശ്രമിത്തനിടെ ബിന്‍ഷാദിന്‍റെ കൂട്ടാളികളുമായി ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഘര്‍ഷം നടക്കുന്നതിന് തൊട്ടുമുമ്ബ് ഇവര്‍ തമ്മില്‍ ലോഡ്ജിലെ ബേസ്മെന്‍റില്‍ ഒത്തുതീര്‍പ്പ് സംസാരം നടന്നതായാണ് പൊലീസ് നിഗമനം. ബിന്‍ഷാദിന്‍റെ ഭാഗത്ത് നിന്ന് പരാതി ഒന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. നിലവില്‍ മലപ്പുറം സംഘത്തിലെ നാല് പേരും, ബിന്‍ഷാദിന്‍റെ കൂട്ടാളികളായ രണ്ടുപേരുമാണ് റിമാന്‍ഡിലായത്.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം സംഘത്തിലെ ഒരാള്‍ ഇന്നലെ തന്നെ രക്ഷപ്പെട്ടിരുന്നു. കടത്തിയെന്ന് പറയപ്പെടുന്ന അമ്ബത് ലക്ഷത്തിന്‍റെ സ്വര്‍ണത്തെ കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























