കേരളത്തെ നടുക്കി വീണ്ടുമൊരു കൂട്ടബലാത്സംഗം; കൊച്ചിയില്‍ 14കാരിയെ അതിഥി തൊഴിലാളികൾ മാസങ്ങളോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; ആറു പ്രതികളിൽ മൂന്നു പേർ പിടിയിൽ, മൂന്ന് പേർ സംസ്ഥാനം വിട്ടതായി പോലീസ്

നാടിനെ നടുക്കി വീണ്ടും ഒരു ക്രൂര കൃത്യം.....എറണാകുളം മഞ്ഞുമലിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾ ലോക്ക്ഡൗണ്‍ കാലത്തുള്ള ട്രയിനില്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നുകളഞ്ഞുവെന്നു സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലത്തായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. അതിഥി തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിടുത്തായിരുന്നു താമസം. പെണ്‍കുട്ടിയുമായി പരിചയത്തിലായതിന് പിന്നാലെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ കുറച്ചുദിവസമായി അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്ന് കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പറയുന്നത്. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്. അതുകൊണ്ടുതന്നെ ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ആറ് പേരും ആറ് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചി അസി. പൊലീസ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























