ചോദ്യം ശക്തമാകുമ്പോള്‍... അവിശ്വാസ പ്രമേയം ആര്‍ക്കാണ് ഗുണം ചെയ്തത്? ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ? ഭരണപക്ഷത്തിനെന്ന് ഭരണപക്ഷവും പ്രതിപക്ഷത്തിനെന്ന് പ്രതിപക്ഷവും പറയുമ്പോള്‍ രാഷ്ട്രീയ വിമര്‍ശകരും മാധ്യമ വിദഗ്ദരും വിലയിരുത്തുന്നത് മറ്റൊന്ന്

അവിശ്വാസ പ്രമേയം ഗുണം ചെയ്തത് പ്രതിപക്ഷത്തിനാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. ദീര്‍ഘപ്രസംഗം നടത്തിയതല്ലാതെ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ സ്വര്‍ണക്കള്ളക്കടത്തടക്കം ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ വ്യക്തമായ മറുപടിയുണ്ടായില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെക്കുറിച്ച് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറ!ഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടതോടെ പ്രതിപക്ഷം അക്ഷമരായി. സീറ്റില്‍ നിന്ന് എഴുന്നേറ്റ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ബഹളത്തിനും മുദ്രാവാക്യങ്ങള്‍ക്കുമിടയിലും മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. അതായത്, ഒരു ദിവസം നീണ്ട സമ്മേളനത്തില്‍ ആരോപണങ്ങളില്‍ വ്യക്തമായ മറുപടി പറയാന്‍ അവസരമുണ്ടായിട്ടുകൂടി, ഭരണനേട്ടങ്ങള്‍ പറയാന്‍ മാത്രമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയെന്നാണ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സ്പ്രിംക്‌ളര്‍, ബെവ്‌കോ, പമ്പ മണലെടുപ്പ് അടക്കം അഴിമതി ആരോപണങ്ങളില്‍ മറുപടി ഉണ്ടായില്ലെന്ന് ചെന്നിത്തല പറഞ്ഞു. ബജറ്റ് പ്രസംഗം പോലെയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. നനഞ്ഞ പടക്കം പോലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ദേശീയപാതയോരത്തെ വിശ്രമകേന്ദ്രങ്ങള്‍ക്കായി ഭൂമി കൈമാറിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിപിഇ കിറ്റില്‍ ക്രമക്കേട് നടന്നെന്ന് എം കെ മുനീറും ആരോപിച്ചെങ്കിലും പൊതുമരാമത്ത് മന്ത്രിയും ആരോഗ്യമന്ത്രിയും ഇത് നിഷേധിച്ചു. ഇതേക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചെങ്കിലും സ്വര്‍ണക്കടത്തും ലൈഫുമടക്കമുള്ള ആരോപണങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എല്ലാവരും കാത്തിരുന്നത്. ഇതില്‍ കൃത്യമായ മറുപടി ഉണ്ടായില്ലെന്ന് മാത്രമല്ല, എഴുതിത്തയ്യാറാക്കിയ, മുമ്പ് തന്നെ പറഞ്ഞിരുന്ന അതേ മറുപടി ആവര്‍ത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. ആരോപണ വിഷയങ്ങളില്‍ മന്ത്രിമാര്‍ക്ക് തീരെ അറിവുണ്ടായിരുന്നില്ല. കാരണം അതില്‍ പലതും മന്ത്രിമാര്‍ അറിഞ്ഞിരുന്നില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പുറത്താക്കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എം ശിവശങ്കറിനെ വിശ്വസിച്ചിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം ചതിച്ചുവെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പല മന്ത്രിമാരും പറഞ്ഞതാണ്. അതൊന്നും അദ്ദേഹം സഭയില്‍ പറഞ്ഞില്ല. അങ്ങനെ പറഞ്ഞാല്‍ ശിവശങ്കരന്‍ പിണങ്ങുമോ എന്നാണ് മുഖ്യന്ത്രിയുടെ സംശയം. സി ആപ്റ്റിന്റെ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ ജലീലിനെ പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്തു. അതില്‍ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെതായ ലക്ഷ്യമുണ്ടായിരുന്നു.
എന്നാല്‍ ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായോ, എന്താണ് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടേണ്ടതിലെ ചട്ടം, അത് പാലിക്കപ്പെട്ടോ എന്നതൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. സി ആപ്റ്റിലേക്ക് മതഗ്രന്ഥങ്ങള്‍ എത്തിച്ചതില്‍ കൃത്യമായ നിര്‍ദേശമുണ്ടായിരുന്നോ, ഇതിന് കൃത്യമായി പാലിച്ച നടപടിക്രമങ്ങളെന്ത്, ആര്‍ക്കായിരുന്നു ഇതിന്റെ ചുമതല, ആരാണ് ഇത് പരിശോധിച്ചത്, ഇതിന് രേഖയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായില്ല. ഒരു ചിരിയായിരുന്നു ഇതിനുള്ള മറുപടി.
വി ഡി സതീശന്‍ ഉന്നയിച്ച, ഇ മൊബിലിറ്റി പദ്ധതിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള ഹെസ് കമ്പനിയെ എങ്ങനെയാണ് കണ്ടെത്തിയത് എന്ന ചോദ്യത്തിനും, കണ്‍സള്‍ട്ടന്‍സികളില്‍ ലിമിറ്റഡ് ടെണ്ടര്‍ നടത്താത്തതെന്ത് എന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല.
കണ്‍സള്‍ട്ടന്‍സികളെക്കുറിച്ച് പ്രതിപക്ഷം എണ്ണിയെണ്ണി ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതേക്കുറിച്ച് മറുപടിയുണ്ടായില്ല എന്ന് മാത്രമല്ല, പ്രതിപക്ഷത്തിന്റെ കാലത്തും കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ചു എന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാല്‍ കേരളം ഭരിക്കുന്നത് യുഡി എഫ് അല്ലെല്ലാ എന്നായിരുന്നു മറു ചോദ്യം.
ഒപ്പം ഇത് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമാണ് എന്നാണ് പിണറായിയുടെ ആരോപണം. ''വ്യാജപ്രചാരണങ്ങള്‍ സൃഷ്ടിച്ച് വലിയ നുണകളെ സത്യമാക്കാനാണ് ശ്രമിക്കുന്നത്. ചില മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗിച്ച് ഇത്തരം പ്രചാരണം നടത്തുകയാണ്. ഇവരുടെ പണം പറ്റുന്ന ഏജന്റുമാരുണ്ടിവിടെ'', എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
"
https://www.facebook.com/Malayalivartha


























