അത് അരുംകൊല തന്നെ..! ; അവിവാഹിതയായ ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ക്രൂരതയുടെ ഞെട്ടിക്കുന്ന ചുരുളുകൾ അഴിയുമ്പോൾ....

ഇടുക്കി കട്ടപ്പനയിൽ അവിവാഹിതയായ ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിട്ടുണ്ട്.
അതേസമയം നവജാത ശിശു മരിച്ചതിനെത്തുടർന്ന് പൊലീസ് മുൻപ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. ഇതോടെ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റത്തിനടക്കം കേസെടുക്കുമെന്നാണ് വിവരം. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യും.
ഇക്കഴിഞ്ഞ 21 (വെള്ളിയാഴ്ച) യാണ് അവിവാഹിതയായ മൂലമറ്റം സ്വദേശിയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവത്തിനു മുൻപ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി ആൺകുഞ്ഞിനു ജന്മം നൽകിയതായി കണ്ടത്. ഇതിനു പിന്നാലെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആരോഗ്യനില വഷളായ യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യും.
അതേസമയം മൂലമറ്റം സ്വദേശിയായ യുവതി താൻ ഗർഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്നവർ പോലും അറിയിച്ചിരുന്നില്ല. എന്നാൽ കുഞ്ഞിനെ ഇല്ലാതാക്കാനായി അബോർഷനായി ശ്രമിച്ചിരുന്നതായും വൈകിപോയതിനാൽ ഇതിനു സാധിച്ചില്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ഹോസ്റ്റൽ മുറിയിൽ പ്രസവ വേദനയുണ്ടായ യുവതി ഇവിടെ തന്നെ പ്രസവിക്കുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്.
https://www.facebook.com/Malayalivartha


























