സിവില്‍ സപ്ലൈസ് അഴിമതിയുടെ പിടിയില്‍? സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തുറന്നുകാട്ടി അക്കൗണ്ടന്റ് ജനറലിന്റെ(എജി) ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അങ്കലാപ്പില്‍

മന്ത്രി തിലോത്തമന്‍ നിങ്ങളോട് എന്ത് തെറ്റാണു ചെയ്തത് .കേരളത്തിലെ 88 ലക്ഷം കുടുംബങ്ങള്‍ക്കും പാവപെട്ടവനോ പണക്കാരനെന്നോ വേര്‍തിരിവില്ലാതെയായാണ് സംസ്ഥാന സര്‍ക്കാര്‍ ഓണകിറ്റ് വിതരണം ചെയ്തത് .ദയവു ചെയ്തു ഇങ്ങനെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയരുതേ .പക്ഷെ എന്ത് ചെയ്യാന്‍ പറയേണ്ടി വന്നാല്‍ പറഞ്ഞല്ലേ പറ്റു .ശര്‍ക്കരയുടെ ഗുണമേന്മയില്‍ പരക്കെ ആക്ഷേപം വന്നതിനാലും മറ്റുള്ള അവശ്യസാധനങ്ങളുടെ തൂക്കം കുറവായതിനെ കുറിച്ചും ഒക്കെ വ്യാപകമായി വന്ന പരാതികള്‍ വലിയ പുലിവാല് പിടിച്ച കേസായി മാറിക്കഴിഞ്ഞു .
സംസ്ഥാന സര്‍ക്കാര്‍ ആവേശത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ പദ്ധതികളില്‍ അട്ടിമറി നടത്തിയത് ആരാണ് എന്ന വലിയ സംശയത്തിന് ഇപ്പോഴും മറുപടി നല്‍കാന്‍ പിണറായിക്കോ മന്ത്രിസഭയ്ക്കോ കഴിയാത്ത അവസ്ഥയാണ് .മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതിയുടെ കേന്ദ്രമായി മാറുമ്പോള്‍ യഥാര്‍ത്ഥ പ്രതി പിണറായി വിജയന്‍ തന്നെയാണ് എന്നാണ് കെ എം ഷാജിയുടെ ആരോപണം .മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രിയെ നിര്‍ത്തി പൊരിക്കുന്നതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൂനിന്മേല്‍ കുരു എന്നപോലെ എ ജി റിപ്പോര്‍ട്ട് കൂടി വന്നിരിക്കുന്നത് .ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ വ്യാപക ക്രമക്കേടുകള്‍ തുറന്നുകാട്ടിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ച മറ്റൊരു ഇരുട്ടടി കൂടിയാണ് .സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തുറന്നുകാട്ടി അക്കൗണ്ടന്റ് ജനറലിന്റെ(എജി) ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അങ്കലാപ്പില്‍ ആയിരിക്കുകയാണ് .
നിയമസഭയില്‍ വച്ച പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടിലാണു വന്‍ തുക നഷ്ടപ്പെടുത്തിയ തട്ടിപ്പുകള്‍ അക്കമിട്ടു നിരത്തുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെത്തിയയുള്ള മാരകായുധങ്ങള്‍ തൊടുക്കാന്‍ പ്രതിപക്ഷം കച്ചകെട്ടിക്കഴിഞ്ഞിരിക്കുകയാണ് .സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യാന്‍ തയാറായ വിതരണക്കാരോടു മാത്രം കൂടിയാലോചന നടത്തുന്നതിനു പകരം 2749 പര്‍ച്ചേസുകളില്‍ ടെന്‍ഡറില്‍ പങ്കെടുത്ത എല്ലാവരുമായും കൂടിയാലോചന നടത്തിയെന്നും ഇതില്‍ 1,108 പര്‍ച്ചേസുകളില്‍ കുറഞ്ഞ തുകയ്ക്കു ലേലം വിളിച്ചയാളെ ഒഴിവാക്കി മറ്റു വിതരണക്കാരില്‍ നിന്നു ഉത്പനങ്ങള്‍ വാങ്ങിയെന്നുമാണ് അക്കൗണ്ടന്റ് ജനറലിന്റെ പ്രധാന കണ്ടെത്തല്‍.
ബ്രാന്‍ഡഡ് അരിയുടെ വില്‍പന വില തെറ്റായി നിശ്ചയിച്ചതിനാല്‍ 11.26 കോടി രൂപയുടെയും വിലനിര്‍ണയ സര്‍ക്കുലറുകള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ മൂലം 39.53 കോടിയുടെയും നഷ്ടം സംഭവിച്ചു.ഈ നഷ്ടം പാവപെട്ട ജനങ്ങളുടെ മേല്‍ ഈ മഹാമാരി നിലനിക്കുന്ന കാലത്ത് അടിച്ചേല്‍പ്പിച്ചാല്‍ അത് താങ്ങാവുന്നതിലും അപ്പുറമായി മാറും എന്നതാണ് വാസ്തവം .കമ്പനിയുടെ വിലനിര്‍ണയ നയം ആനൂകാലികമായി പുനരവലോകനം നാളിതുവരെയും ചെയ്തിട്ടില്ല. അവസാനമായി നയം പുനരവലോകനം ചെയ്തത് 2015ല്‍ ആണ്. ഔട്ലെറ്റുകള്‍, ഡിപ്പോകള്‍, കേന്ദ്ര ഓഫിസ് എന്നിവിടങ്ങളില്‍ സംയോജിത സോഫ്റ്റ്വെയര്‍ ഇല്ലാത്തതു മൂലം ഉത്പന്നങ്ങളുടെ ആവശ്യതകത ശരിയായി വിലയിരുത്താനായില്ല.
ഉത്പന്നങ്ങള്‍ കുന്നുകൂടുന്നതിനും ഒരു മാസം ഒരേ ഉത്പന്നങ്ങള്‍ തന്നെ വിവിധ നിരക്കുകളില്‍ ഒന്നിലധികം തവണ വാങ്ങുന്നതിനും ഇതു കാരണമായി. അതിലൂടെ 7.94 കോടി രൂപയുടെ അധിക ചെലവുണ്ടായിരിക്കുകയാണ് എന്നും അല്‍കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയിരിക്കുകയാണ് .സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകളില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത് വലിയ വിവാദം ഉയര്‍ത്തിയ സംഭവമായിരുന്നു .ശര്‍ക്കരക്കുടത്തില്‍ പിണറായി സര്‍ക്കാര്‍ കയ്യിട്ടുവാരി എന്ന് വരെ പ്രതിപക്ഷം ആരോപിച്ചു .അതിനു പിന്നാലെ ഇപ്പോള്‍ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് കൂടി വരുമ്പോള്‍ സര്‍ക്കാരിന്റെ ഭക്ഷ്യ വിതരണ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് പറയേണ്ടി വരും.
"
https://www.facebook.com/Malayalivartha


























