Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവാക്കൾ തങ്ങളുടെ അറിവും കഴിവും രാജ്യത്തിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണം...സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ


സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്


എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

എം സ്വരാജ് കുട്ടിക്കുരങ്ങന്‍ ആയ കഥ... ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്കാന്‍ ജയശങ്കറിന്റെ കുട്ടിക്കുരങ്ങന്‍ സ്വരാജ് പിണറായിയെ പുകഴ്ത്തിയ അനക്ക് അച്ചുമാമനെ അറിയോ ?

25 AUGUST 2020 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി

സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തു വി എസ് അച്യുതാനന്ദനെ പുകച്ച് പുറത്തു ചാടിക്കാന്‍ ബഹളം വച്ച ഡി വൈ എഫ് ഐ നേതാവ് എം സ്വരാജ് ഇപ്പോള്‍ പാര്‍ട്ടിയുടെ പടയാളിയായി കളത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് .പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കര്‍ സ്വരാജിനെ വിശേഷിപ്പിച്ചത് കുട്ടിക്കുരങ്ങന്‍ എന്നാണ് .കുരങ്ങന്‍ എന്ത് ചെയ്യുന്നതും മറ്റുള്ളവരെ കണ്ട്
പഠിച്ചാണ് .വി എസ് അച്യുതാന്ദനോടുള്ള അടങ്ങാത്ത അമര്‍ഷം പിണറായി കാത്തുസൂക്ഷിക്കുമ്പോള്‍ പിണറായുടെ വലംകൈയായി യുവനിരയില്‍ വി എസ് വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയ വ്യക്തിയാണ് എം സ്വരാജ് .അതിനാല്‍ തന്നെ പിണറായിയെ സ്വന്തം ഗോഡ്ഫാദറായി നെഞ്ചിലേറ്റി സ്വരാജ് കത്തിക്കയറിയ നിമിഷം .

പാര്‍ട്ടിയെ ജനകീയ അടിത്തറയുണ്ടാക്കാന്‍ ശ്രമിച്ച വി എസ്സിനെ കറിവേപ്പില പോലെ പുറം തള്ളുമ്പോള്‍ അട്ടഹസിച്ച എം സ്വരാജ് ഇപ്പോള്‍ പിണറായി കാണിക്കുന്ന നെറികേടുകളെ ന്യായീകരിക്കാന്‍ ഒരായുധമായി മുന്നോട്ട് വന്നിരിക്കുകയാണ് .ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കി വി എസ്സിനെ പേടിപ്പിക്കാന്‍ ശ്രമിച്ച എം സ്വരാജിന് പണ്ട് മുതലേ പ്രിയം പിണറായിയോടാണ് .പിണറായുടെ സ്തുതിപാഠകനായ സ്വരാജിനെ നിയമസഭയില്‍ എത്തിച്ചാല്‍ പിണറായിക്ക് ഏറെ ഗുണം ഉണ്ടാകും എന്ന് കരുതി തന്നെയാണ് മലപ്പുറം കാരനായിരുന്നിട്ടു കൂടി തൃപ്പൂണിത്തറയില്‍ എത്തിച്ചു അട്ടിമറി വിജയം നേടിയെടുത്തത് .അന്ന് യു ഡി എഫ് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കെ ബാബു അഴിമതി ആരോപണം ഉള്‍പ്പടെ നേരിട്ടതിനാല്‍ അവിടം പിടിച്ചെടുക്കാന്‍ ഉള്ള തന്ത്രമാണ് സ്വരാജിന് നിയമസഭയില്‍ കടന്നു കൂടാന്‍ ഉപകാരമായത് .
വി എസ്സിനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ പുലഭ്യം പറയുകയും പിണറായുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്യുന്ന സ്വരാജ് ചാനല്‍ ചര്‍ച്ചകളിലൂടെയാണ് ആളുകള്‍ അറിയുന്നത് തന്നെ .

സ്വന്തമായി വ്യക്തിത്വം പോലും ഇല്ലാത്ത രീതിയിലുള്ള സംസാരമാണ് ഇയാള്‍ക്കെന്ന തരത്തിലാണ് അഡ്വ എസ് ജയശങ്കര്‍ പറഞ്ഞിട്ടുള്ളത് .സ്വരാജ് ട്രൗസര്‍ ഇട്ടു നടന്ന കാലത്തു പോളിറ്റ് ബ്യുറോ മെമ്പറായിരുന്ന അച്യുതാന്ദനെ താറടിച്ചു കാണിക്കാന്‍ ജാതി യും മറ്റൊരു കാരണമാണ് എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത് . ലൈഫ് മിഷന്‍ ,സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമവുമായി സിപിഎം രംഗത്തിറക്കിയത് മനസപുത്രനായ സ്വരാജിനെയാണ്
കേരളത്തിലെ ജനങ്ങളെ കെടുതികളില്‍ നിന്ന് രക്ഷിക്കാന്‍ വന്ന രക്ഷകനാണ് പിണറായി എന്നായിരുന്നു ഇന്നലെ നിയമസഭയില്‍ എം സ്വരാജ് എം എല്‍ എ യുടെ പ്രസ്താവന .

ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാന്‍ പിണറായി ഉണ്ടെന്നാണ് കേരളം പറയുന്നതെന്ന സ്വരാജിന്റെ പ്രസ്താവന പിണറായിയ്ക്ക് ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു .അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു സ്വരാജിന്റെ പുകഴ്ത്തല്‍ . സര്‍ക്കാരിന്റെ കയ്യില്‍ കളങ്കമില്ല എന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സപ്ലൈക്കോയില്‍ ആവശ്യവസ്തുക്കളുടെ വില കൂട്ടിയിട്ടില്ല എന്നും കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട് .അവര്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു സ്വരാജിന്റെ പ്രസ്താവന .പിണറായി വിജയന്‍ 2016 മുഖ്യമന്ത്രിക്കസേരയില്‍ വലിഞ്ഞുകയറി ഇരുന്നത് അച്യുതാന്ദനെ പറ്റിച്ചായിരുന്നു .തിരഞ്ഞെടുപ്പ് സമയത്തു തന്റെ 92 ആം വയസ്സില്‍ കേരളം മുഴുവന്‍ വി എസ്സിനെ നടത്തിച്ചു വോട്ടു പിടിച്ചു ഗുണം കൊയ്തതില്‍ മറ്റൊരു ഗുണന്‍ഭോക്താവ് കൂടിയാണ് എം സ്വരാജ് .



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും...  (20 minutes ago)

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി  (31 minutes ago)

  സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന വിഷയം സർക്കാർ പരിഗണനയിൽ....  (39 minutes ago)

സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ  (53 minutes ago)

സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്  (1 hour ago)

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം  (1 hour ago)

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (6 hours ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (6 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (7 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (7 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (7 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (7 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (7 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (7 hours ago)

Malayali Vartha Recommends