അങ്ങനെ പാമ്പിനും 'ആപ്പ്'...! ; ‘സര്‍പ്പ’ യുമായി വനംവകുപ്പ്; സോഷ്യൽ മീഡിയകളിൽ മികച്ച പ്രതികരണം

സംസ്ഥാനത്തിനുള്ളിൽ പാമ്പ് പിടിത്തം നിയമവിധേയമാക്കാൻ ആപ്പുമായി വനംവകുപ്പ് രംഗത്തെത്തിയ സംഭവമാണ് സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ ചർച്ച വിഷയം. 'SARPA' എന്ന് പേരിട്ടിരിക്കുന്ന വനം വകുപ്പിന്റെ ആപ്പിന് മികച്ച പ്രതികരണങ്ങളാണ് നാനാ ഭാഗത്തു നിന്നും വരുന്നത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ വിവരം തൊട്ടടുത്തുള്ള ഫോറസ്റ്റ് സ്‌റ്റേഷനിലും പാമ്പിനെ പിടിക്കാനായി പരിശീലനം ലഭിച്ചവരിലേക്കും എത്തും. സര്‍പ്പ മൊബൈല്‍ ആപ്പ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസാണ് പുറത്തിറക്കിയത്.
അപ്പിനുള്ളിൽ പൊതു ജനം (പബ്ലിക്), പാമ്പ് പിടിത്തക്കാരൻ (റെസ്ക്യുവർ) എന്നിങ്ങനെ 2 ഓപ്ഷനുകളാണ് ഉള്ളത്. പബ്ലിക് എന്ന ഓപ്ഷൻ പൊതു ജനങ്ങൾക്കും, റെസ്ക്യൂവർ എന്ന ഓപ്ഷൻ അംഗികൃത പാമ്പ് പിടുത്തക്കാർക്കും ഉള്ളതാണ്. എന്നാൽ റെസ്ക്യുവർക്ക് ആപ്പിൽ റജിസ്റ്റർ ചെയ്യാൻ പാമ്പ് പിടിത്തത്തിനു വനം വകുപ്പ് നൽകിയ ലൈസൻസ് കൂടി അപ്‌ലോഡ് ചെയ്യണം.
അതേസമയം ഇനി മുതൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാതെ പാമ്പിനെ കൈവശം സൂക്ഷിച്ചാൽ കുടുങ്ങുമെന്നാണ് വിവരം. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനും വനംവകുപ്പിന് കഴിയും. 8 വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തും.
പൊതുജനത്തിന് നേരിട്ട് ആപ്പിൽ റജിസ്റ്റർ ചെയ്യാം. വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്താൽ 25 കിലോമീറ്റർ ചുറ്റളവിലെ എല്ലാ പാമ്പ് പിടിത്തക്കാർക്കും സന്ദേശം എത്തും. ഏറ്റവും അടുത്തുള്ള ആൾ സഹായത്തിനായി ഉടൻ സ്ഥലത്തെത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ സംസ്ഥാനത്ത് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ആപ് നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ആണ് ആപ്പ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയത്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പരിശീലന പരിപാടികളില്‍ സംഘടിപ്പിക്കുന്നുണ്ട്. മുന്നൂറ്റമ്പതോളം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സേറ്റ് ലെവല്‍ ഓഫീസറായ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ.അന്‍വര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നല്‍കുന്നത്.
https://www.facebook.com/Malayalivartha


























