എട്ടാംക്ലാസുകാരിയുടെ തുറന്നു പറച്ചിൽ; ബന്ധുക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡനം! പുറത്തായത് കൗണ്‍സിലിങ്ങില്‍, നാടുവിട്ട പ്രതികൾക്കായി യുപി പോലീസും

ഏലൂർ മഞ്ഞുമ്മലിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക് നീങ്ങുകയാണ്.പീഡനത്തിന് ശേഷം നാടുവിട്ട മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ പിടികൂടാനാണ് പൊലീസ് നീക്കം ഊർജിതമാക്കിയത്. ഇതിനായി യു.പി പൊലീസിന്‍റെ സഹായം കേരള പൊലീസ് തേടിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ മാർച്ചിൽ പതിനാലുകാരിയെ സംഘമായി പീഡിപ്പിച്ച കേസിൽ പീഡനവിവരം പുറത്തായത് സ്കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെയായിരുന്നു.
അങ്ങനെ എട്ടാംക്ലാസുകാരിയുടെ തുറന്നു പറച്ചിൽ മൂലമാണ് പൊലീസ് കേസെടുത്തതും. കേസിൽ യുപി സ്വദേശികളായ 3 പേരെ എസിപി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുണ്ടായി. യുപി റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. കേസിലെ ബാക്കി 3 പ്രതികളും അതിഥിത്തൊഴിലാളികളാണ് എന്നാണ് വെളിപ്പെടുത്തൽ. പോക്സോ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളിലായി പലതവണകളായി കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായാണു കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഇതേതുടർന്ന് കൊച്ചി അസി. പൊലീസ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനം സ്ഥിരീകരിച്ചത്. ഏലൂർ പൊലീസാണ് കേസെടുത്തത്. മാർച്ച് മുതൽ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























