മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദവും തള്ളി; ഒന്നരവയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം വിധിച്ച് കോടതി; പെറ്റമ്മയുടെ കൊടും ക്രൂരതകൾ ഇങ്ങനെ....

ഇടുക്കി പീരുമേട്ടില്‍ ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം കഠിന തടവും, 15000 രൂപ പിഴയും വിധിച്ച് കോടതി. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടി അംഗീകരിച്ചില്ല. തൊടുപുഴ മുട്ടം കോടതിയുടേതാണ് വിധി. കോട്ടയം അയർക്കുന്നം കുന്തംചാരിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ റോളി മോളെയാണ് (39) നാലാം അഡീഷനൽ സെഷൻസ് ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്.
2018 ഏപ്രിൽ 18ന് ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തിൽ വച്ചായിരുന്നു ഇത്തരത്തിലൊരു സംഭവമുണ്ടായത്. കോട്ടയം സ്വദേശിയായ പ്രതിയും കുടുംബവും ബന്ധുവിന്റെ വീടു പണിയുമായി ബന്ധപ്പെട്ടാണ് താമസത്തിനെത്തിയത്. യുവതിക്ക് ഭിന്നശേഷിക്കാരനായ മറ്റൊരു മകൻ കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാനാണ് പ്രതി തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി. കോലോത്ത് ആണ് ഹാജരായത്.
കഴുത്തില്‍ വിരല്‍ അമര്‍ത്തിയ വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ സമീപവാസികളെ വിളിച്ചു കൂട്ടുകയായിരുന്നു. കട്ടിലിൽ നിന്നു വീണെന്നാണു എല്ലാവരോടും പറഞ്ഞത്. കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരണപ്പെട്ടു. കുട്ടിയുടെ കഴുത്തിലെ വിരൽപാട് കണ്ടു സംശയം തോന്നിയ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. ഉപ്പുതറ ഇൻസ്പെക്ടറായിരുന്ന ഷിബുകുമാറാണ് അന്വേഷണം നടത്തി പ്രതിയെ മൂന്നാം ദിവസം അറസ്റ്റ് ചെയ്തത്.
എന്നാൽ ഇതിനിടെ പ്രതി കിണറ്റിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമവും നടത്തിയിരുന്നെങ്കിലും ശ്രമം വിഭലമായി. അതേസമയം മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.
https://www.facebook.com/Malayalivartha


























