ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാൻ പ്ലാനിട്ടു... പക്ഷെ കുട്ടിയെ ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കട്ടിലില്‍ നിന്നു താഴെ വീണപ്പോള്‍ ഭയന്നു... പിന്നെ സംഭവിച്ചത്... ഇടുക്കിയിൽ ഒന്നര വയസ്സുകാരനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം

ഇടുക്കി പീരുമേട്ടില്‍ ഒന്നര വയസ്സുകാരനായ മകനെശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവ്.
കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളിമോളെയാണ് തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. തൊടുപുഴ മുട്ടം കോടതിയുടേതാണ് വിധി.
2018 ഏപ്രില്‍ 18ന് ഉപ്പുതറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പീരുമേട് ടീ എസ്‌റ്റേറ്റിലെ ലയത്തില്‍ വച്ചായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ പ്രതിയും കുടുംബവും ബന്ധുവിന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണു താമസത്തിനെത്തിയത്.
പ്രതിക്ക് ഭിന്നശേഷിക്കാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാനാണ് പ്രതി തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ നാട്ടുകാരെ വിളിച്ചു.
കട്ടിലില്‍ നിന്നു വീണെന്നാണു എല്ലാവരോടും പറഞ്ഞത്. കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കുട്ടിയുടെ കഴുത്തിലെ വിരല്‍പാട് കണ്ടു സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ അറിയിച്ചത്. സംഭവത്തിനിടെ പ്രതി കിണറ്റില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു. അതേസമയം മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























